26 June, 2017 06:38:15 PM


എ​രു​മേ​ലി- പ​മ്പ പാ​ത​യി​ൽ ക​ണ​മ​ല​പ്പാ​ലം അ​പ​ക​ട​ത്തി​ൽ; പ​ല​ഭാ​ഗ​ങ്ങ​ളി​ലും വി​ള്ള​ൽ




പത്തനംതിട്ട: ക​ണ​മ​ല​പ്പാ​ലം അ​പ​ക​ട​ത്തി​ൽ. എ​രു​മേ​ലി - പ​മ്പ പാ​ത​യി​ലുള്ള പാ​ല​ത്തി​ന്‍റെ പ​ല​ ഭാ​ഗ​ങ്ങ​ളി​ലും വി​ള്ള​ൽ ക​ണ്ടെ​ത്തി. കോ​ൺ​ക്രീ​റ്റ് പാ​ളി​ക​ൾ  പ​ല​ ഭാ​ഗ​ങ്ങ​ളി​ലും ഇ​ള​കി​മാ​റി​യ നി​ല​യി​ലാ​ണ്. 7.8 കോ​ടി രൂ​പ മു​ട​ക്കി  ര​ണ്ട് വ​ർ​ഷം മു​മ്പ്  നി​ർ​മി​ച്ച പാ​ല​മാ​ണ് അ​പ​ക​ട​ത്തി​ലാ​യി​രി​ക്കു​ന്ന​ത്. ടാറിംഗിനു പകരം പാലത്തിലിട്ട കോണ്‍ക്രീറ്റ് ഇളകി കമ്പികള്‍ തെളിഞ്ഞ നിലയിലാണ്.

പത്തനംതിട്ട ബ്രിഡ്ജസ് ഡിവിഷന്‍റെ കീഴിലുള്ള പാലം കേരളാ കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ആണ് പണിതത്. പൂഞ്ഞാര്‍, റാന്നി നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പാലം 2014ലെ ശബരിമല സീസണിലാണ് തീര്‍ത്ഥാടകര്‍ക്കായി തുറന്നു കൊടുത്തത്. എഴുന്നൂറ് മീറ്റര്‍ നീളമുള്ള പാലത്തിന്‍റെ നടുഭാഗത്ത് ഒരു കുഴിയും രൂപാന്തരപെട്ടിട്ടുണ്ട്. ഇരുപത് വര്‍ഷം നീണ്ട ആവശ്യങ്ങള്‍ക്കൊടുവില്‍ സഫലമായ പാലം  അ​പ​ക​ട​ത്തി​ലാ​കാ​ൻ കാ​ര​ണം നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​യാ​ണെന്ന് നാ​ട്ടു​കാ​ർ ആരോപിക്കുന്നു.



Share this News Now:
  • Google+
Like(s): 92