25 June, 2017 03:49:45 PM


തെലുങ്ക് സൂപ്പർ താരം രവി തേജയുടെ സഹോദരൻ ഭരത് കാറപകടത്തില്‍ മരിച്ചു.

ഹൈദരാബാദ്: തെലുങ്ക് സൂപ്പർ താരം രവി തേജയുടെ സഹോദരൻ ഭരത് (45)  മരിച്ചു. ശനിയാഴ്ച രാത്രി 0.10 ഓടെയാണ് ഷംഷാ ബാദിലായിരുന്നു കാറപകടം. നിർത്തിയിട്ട ട്രക്കിന് പിന്നിലേക്ക്  ഭരത് സഞ്ചരിച്ചിരുന്ന കാർ ഇടിച്ചു കയറുകയായിരുന്നു. മയക്കുമരുന്ന് കേസിൽ മുൻപ് അറസ്റ്റിലായിട്ടുള്ള ഭരത് ഏതാനും സിനിമകളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

അമിതവേഗത്തില്‍ ചെന്നിടിച്ചതിനാൽ സംഭവസ്ഥലത്ത് വച്ചുതന്നെ  ഭരത് മരിച്ചുവെന്ന് പോലീസ് അറിയിച്ചു.  രാത്രിയിൽ വേണ്ടത്ര മുൻകരുതൽ എടുക്കാതെ ബ്രേക്ക് ഡൗണായ ട്രക്ക് വഴിവക്കിൽ  പാർക്ക് ചെയ്ത ഡ്രൈവർക്കെതിരേ പോലീസ് കേസെടുത്തു. ഭരത് മദ്യപിച്ചാണോ വാഹനം ഓടിച്ചിരുന്നതെന്ന്  പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K