25 June, 2017 10:30:48 AM


ആലപ്പുഴയിൽ കടലിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

ആലപ്പുഴ: തോട്ടപ്പള്ളി പൊഴിമുഖത്തോട് ചേർന്ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ കടലിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. ഹരിപ്പാട് കുന്നേൽ ഡാനിയേലിന്‍റെ മകൻ ജിതിൻ ഡാനിയേൽ (19) ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കാനിറങ്ങവെ തിരയിൽപെട്ടു ഒഴുകിപ്പോയ ജിതിന്‍റെ മൃതദേഹം ഞായറാഴ്ച രാവിലെയാണ് കണ്ടെത്തിയത്. 

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വിനീതിനെ നാട്ടുകാർ രക്ഷപെടുത്തി ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമാണ്. ഹരിപ്പാട് സർക്കാർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും പ്ലസ് ടു പാസായി നിൽക്കുകയായിരുന്നു മരിച്ച ജിതിൻ. 



Share this News Now:
  • Google+
Like(s): 72