26 January, 2016 05:06:51 PM


ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് മന്ത്രി കെ. ബാബു രാജി വച്ചത് : വി.എം.സുധീരന്‍

മൂവാറ്റുപുഴ: ഉന്നതമായ ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് മന്ത്രി കെ. ബാബു രാജി വച്ചതെന്ന് കെപിസിസി പ്രസിഡന്‍റ് വി.എം. സുധീരന്‍ പറഞ്ഞു. ജനരക്ഷാ യാത്രയ്ക്ക് മൂവാറ്റുപുഴയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു സുധീരന്‍.

 ലാവലിന്‍ കേസില്‍ സംസ്ഥാനത്തിന് കൂടുതല്‍ സാമ്പത്തിക നഷ്ടമുണ്ടായി എന്ന് ഹൈക്കോടതി പരാമര്‍ശിച്ചിട്ടും കേസ് ഗൗരവമായി ചര്‍ച്ച ചെയ്യാന്‍ സിപിഎം യ്യാറയിട്ടില്ല. റബ്ബര്‍ വിലത്തകര്‍ച്ച തടയാന്‍ റബ്ബര്‍ ഇറക്കുമതി പൂര്‍ണമായും നിരോധിക്കണം. 1100 കോടി രൂപ വില സ്ഥാരതാ ഫണ്ടില്‍ കേന്ദ്രത്തിന്റെ കൈവശമുണ്ടായിട്ടും 500 കോടി രൂപ റബ്ബര്‍ സംഭരണത്തിനനുവദിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ ആവശ്യം  പരിഗണിച്ചില്ലെന്നും വി.എം. സുധീരന്‍ പറഞ്ഞു.

ജോസഫ് വാഴക്കന്‍ എംഎല്‍എ അദ്ധ്യക്ഷനായിരുന്നു.


മൂവാറ്റുപുഴ കച്ചേരിത്താഴത്ത് നല്‍കിയ സ്വീകരണത്തില്‍ നിരവധി പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും സംബന്ധിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K