26 January, 2016 03:52:51 PM


റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകള്‍ ചൊവ്വാഴ്ച രാവിലെ എട്ടിന് ഐ.ഡി.എ. ഗ്രൗണ്ടില്‍ ആരംഭിക്കും

തൊടുപുഴ: ജില്ലയിലെ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകള്‍ ചൊവ്വാഴ്ച രാവിലെ എട്ടിന് ഐ.ഡി.എ. ഗ്രൗണ്ടില്‍ ആരംഭിക്കും. മന്ത്രി പി.ജെ. ജോസഫ് ദേശീയപതാക ഉയര്‍ത്തി പരേഡില്‍ അഭിവാദ്യം സ്വീകരിക്കും. റിപ്പബ്ലിക് ദിനസന്ദേശവും മന്ത്രി നല്‍കും. 

ആംഡ് റിസര്‍വ് ബറ്റാലിയന്‍, ലോക്കല്‍ പോലീസ്, എക്‌സൈസ്, ഫോറസ്റ്റ് എന്നീ വിഭാഗങ്ങളും വിവിധ സ്ഥാപനങ്ങളില്‍ നിന്നുള്ള എന്‍.സി.സി., സ്‌കൗട്ട്, സ്റ്റുഡന്റ് പോലീസ്, ബാന്‍ഡ്‌സെറ്റ് എന്നിവര്‍ പരേഡില്‍ അണിനിരക്കും. പരേഡില്‍ പങ്കെടുക്കുന്ന എല്ലാ ഗ്രൂപ്പുകള്‍ക്കും പാരിതോഷികങ്ങള്‍ നല്‍കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K