08 June, 2017 04:05:25 PM


അടുത്തയാഴ്ച മുതൽ ഇന്ധന വില ദിവസവും പുതുക്കും



ദില്ലി: ഇന്ധനവില ദിവസവും പുതുക്കാൻ പൊതുമേഖല എണ്ണക്കമ്പനികളുടെ തീരുമാനം. ഈ മാസം 16 മുതൽ തീരുമാനം പ്രാബല്യത്തിൽ വരും. നേരത്തേ, അഞ്ചു നഗരങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഇത് നടപ്പാക്കിയിരുന്നു. വിശാഖപട്ടണം, പുതുച്ചേരി. ജംഷഡ്പൂർ, ചണ്ഡിഗഡ്, ഉദയ്പൂർ എന്നിവിടങ്ങളിലായിരുന്നു ഇത്. ആഗോള വിപണിയിൽ എണ്ണവില ദിനംപ്രതി പുതുക്കുന്ന രീതിയാണ് ഉള്ളത്. ഇതിന്‍റെ ചുവടുപിടിച്ചാണ് രാജ്യത്തും ഇത് നടപ്പിലാക്കാൻ എണ്ണക്കന്പനികൾ തീരുമാനിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K