05 June, 2017 05:11:13 PM


പലിശ നിരക്കിൽ മാറ്റമില്ല; റിസർവ് ബാങ്ക് പുതിയ വായ്പ നയം പ്രഖ്യാപിച്ചു

മുംബൈ: റിസർവ് ബാങ്ക് പുതിയ വായ്പ നയം പ്രഖ്യാപിച്ചു. പലിശ നിരക്കിൽ മാറ്റമില്ല. ഭവന, വാഹന വായ്പ നിരക്കുകളിലും മാറ്റമില്ല. ജിഎസ്ടി നടപ്പിലാക്കുന്ന പശ്ചാത്തലത്തിലാണ് ആർബിഐയുടെ പുതിയ വായ്പ നയ പ്രഖ്യാപനം.

ജി.ഡി.പി കുറഞ്ഞ സാഹചര്യത്തിൽ പലിശനിരക്കുകളിൽ മാറ്റമുണ്ടാകില്ലെന്നാണ് നേരത്തെ സൂചനയുണ്ടായിരുന്നു. വായ്പ പലിശ നിരക്കുകൾ കുറച്ച് സാമ്പത്തിക വളർച്ചയ്ക്കുള്ള സാഹചര്യമൊരുക്കാൻ സർക്കാർ തീരുമാനിച്ചിരിയ്ക്കെയാണ് റിസർവ് ബാങ്ക് പുതിയ നയം പ്രഖ്യാപിച്ചിരിക്കുന്നത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K