03 June, 2017 05:44:17 AM


ന​ടി രാ​ഖി സാ​വ​ന്തി​നെ​തി​രേ ജാ​മ്യ​മി​ല്ലാ അ​റ​സ്റ്റ് വാ​റ​ന്‍റ്



ലു​ധി​യാ​ന: രാ​മാ​യ​ണം ര​ചി​ച്ച വാ​ൽ​മീ​കി​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ​ബോ​ളി​വു​ഡ് ന​ടി രാ​ഖി സാ​വ​ന്തി​നെ​തി​രേ ജാ​മ്യ​മി​ല്ലാ അ​റ​സ്റ്റ് വാ​റ​ന്‍റ്.  മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി​യ​തി​ന്‍റെ പേ​രി​ൽ ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് രാ​ഖി സാ​വ​ന്തി​നെ​തി​രേ അ​റ​സ്റ്റ് വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ക്കു​ന്ന​ത്. 

വാ​ൽ​മീ​കി​ക്കെ​തി​രാ​യ പ​രാ​മ​ർ​ശ​ത്തി​ന്‍റെ പേ​രി​ൽ മാ​ർ​ച്ച് ഒ​ന്പ​തി​നു രാ​ഖി​യോ​ടു കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ ഇ​ത് അ​നു​സ​രി​ക്കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് ആ​ദ്യ വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ച്ച​ത്. വാ​ൽ​മീ​കി​യു​ടെ​യും ഗാ​യ​ക​ൻ മി​ക്ക സിം​ഗി​ന്‍റെ​യും സ്വ​ഭാ​വ പ​രി​വ​ർ​ത്ത​നം സം​ബ​ന്ധി​ച്ച താ​ര​ത​മ്യ​മാ​ണ് ന​ടി​യെ വി​വാ​ദ​ത്തി​ല​ക​പ്പെ​ടു​ത്തി​യ​ത്. ന​ടി​യു​ടെ പ്ര​സ്താ​വ​ന​യ്ക്കെ​തി​രേ വാ​ൽ​മീ​കി സ​മു​ദാ​യം രം​ഗ​ത്തെ​ത്തി​യി​രു​ന്നു. 


ഇതിനു മുമ്പും ഒട്ടേറെ വിവാദങ്ങളില്‍ നടി ചെന്നു ചാടിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രങ്ങളോടുകൂടിയ വസ്ത്രം ധരിച്ച് ഗ്ലാമര്‍ വേഷത്തില്‍ പ്രത്യക്ഷപ്പെട്ട രാഖി സാവന്തിന്‍റെ ചിത്രങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K