31 May, 2017 08:15:56 AM


ജി എസ് ടി രജിസ്ട്രേഷന് ജൂണ്‍ 15 വരെ വീണ്ടും അവസരം




തിരുവനന്തപുരം : വാണിജ്യനികുതി വകുപ്പില്‍ വ്യാപാരികളുടെ ജി എസ് ടി രജിസ്ട്രേഷൻ വ്യാഴാഴ്ച്ച പുനരാരംഭിക്കാം ജൂണ്‍ 15 വരെയാണ് സമയം. ഏപ്രില്‍ 30 ന് അവസാനിച്ച ആദ്യഘട്ടത്തില്‍ 70 ശതമാനം വ്യാപാരികളും വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. അവശേഷിക്കുന്നവര്‍ക്കാണ് വീണ്ടു അവസരം നല്‍കിയിരിക്കുന്നത്. നിലവില്‍ വാണിജ്യനികുതി വകുപ്പില്‍ രജിസ്ട്രേഷനുള്ള എല്ലാ വ്യാപാരികളും ജി എസ് ടി സംവിധാനത്തിലേക്ക് വ്യക്തിപരവും വ്യാപാരസംബന്ധവുമായ വിവരങ്ങളും രേഖകളും നല്‍കണമെന്ന് വാണിജ്യനികുതി വകുപ്പ് അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K