24 May, 2017 08:39:59 AM


12 രൂപയ്ക്ക് വിമാനത്തില്‍ യാത്ര ചെയ്ത് അവധി ആഘോഷിക്കാം




മുംബൈ: അവധി ദിനങ്ങൾ ആഘോഷിക്കാൻ ഒരുങ്ങുന്നവർക്ക് സൂപ്പർ ഓഫറുകളുമായി സ്‌പൈസ് ജെറ്റ്. പന്ത്രണ്ടാം വാർഷികത്തിന്‍റെ ഭാഗമായാണ് സ്പെസ് ജെറ്റ് യാത്രക്കാർക്ക് സ്വപ്ന ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. കമ്പനിയുടെ പന്ത്രണ്ടാം വാർഷികത്തിൽ ടിക്കറ്റിന് പന്ത്രണ്ട് രൂപ മാത്രമാണ് ഈടാക്കുകയുള്ളൂ.

മേയ് 23 മുതൽ മേയ് 28 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്കാണ് ഓഫർ ലഭ്യമാവുക. ഈ ഓഫറിൽ ബുക്ക് ചെയ്യുന്ന ടിക്കറ്റ് മെയ് 28, 2017 മുതൽ ജൂൺ 26, 2018 വരെ ഈ ഓഫർ ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യാം. ആഭ്യന്തര, രാജ്യാന്തര യാത്രക്കാർക്ക് ഈ ഓഫർ ലഭിക്കും. രാജ്യത്തിനകത്തും പുറത്തും ഈ ഓഫർ ലഭ്യമാണ്. നികുതിയോ സർചാർജുകളോ ഉൾപ്പെടാതെയാണ് ഈ ടിക്കറ്റ് നിരക്ക്. 

വാർഷികാഘോഷത്തിന്റെ ഭാഗമായി ലക്കി ഡ്രോ മത്സരവും നടത്തും. വിജയികൾക്ക് സൗജന്യ രാജ്യാന്തര വിമാന ടിക്കറ്റ്, 10,000 രൂപയുടെ ഹോട്ടൽ വൗച്ചർ എന്നിവയാണു സമ്മാനം. 46 കേന്ദ്രങ്ങളിലേക്കായി ദിവസവും ഏകദേശം 358 വിമാന സർവീസുകളാണ് സ്പൈ‌സ് ജെറ്റ് നടത്തുന്നത്.  എല്ലാ ഇന്ത്യക്കാർക്കും വിമാനയാത്രയ്‌ക്കു അവസരമൊരുക്കാനാണ് ഓഫർ ആരംഭിച്ചതെന്ന് സ്‌പൈ‌സ് ജെറ്റ് അറിയിച്ചു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.7K