18 May, 2017 11:14:56 AM


ഹിന്ദി സിനിമ, സീരിയൽ താരം റീമ ലാഗൂ അന്തരിച്ചു



മുംബൈ(18/05/17): ഹിന്ദി സിനിമ, സീരിയൽ താരം റീമ ലാഗൂ ഹൃദയാഘാതത്തെ തുടർന്ന്​ അന്തരിച്ചു. 59 വയസായിരുന്നു. നെഞ്ചുവേദനയെ തുടർന്ന് ഇന്നലെ രാത്രിയാണ് മുംബൈയിലെ കോകിലാബെൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്​ച പുലർച്ചെ 3.30 ഒാടെയായിരുന്നു അന്ത്യം. മകൾ മൃൺമയിയോടൊപ്പം മുംബൈയിലാണ്​ താമസിച്ചിരുന്നത്​. ​


മറാത്തി നാടകങ്ങളിലൂടെ പ്രശ്​സതയായ റീമ ലാഗൂ പിന്നീട്​ ശക്തമായ കഥാപാത്രങ്ങളിലൂടെ ബോളിവുഡിലും അരങ്ങുറപ്പിക്കുകയായിരുന്നു. ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, അനുപം ഖേർ, കജോൾ, സഞ്ജയ് ദത്ത്, മാധുരി ദിക്ഷിത് തുടങ്ങിയവർക്കൊപ്പം അഭിനയിച്ചു.  


മേനേ പ്യാർ കിയാ, സാജൻ, ഹം സാഥ്​ സാഥ്​ ഹേ,  ജയ്​ കിഷൻ, കുച്ച്​ കുച്ച്​ ഹോതാ ​ഹ, വാസ്​തവ്​ തുടങ്ങി നിരവധി സിനിമകളിൽ വേഷമിട്ട റീമ ലാഗൂ കത്​യാർ കൽജാത്​ ഗുസാലി എന്ന മറാത്തി ചിത്രമാണ്​ അവസാനമായി അഭിനയിച്ചത്​. ടെലിവഷിൻ പരമ്പരകളിലും അഭിനയിച്ചിരുന്നു.  മികച്ച സഹനടിക്കുള്ള ഫിലിം ഫെയർ അവാർഡ്​ നാലു തവണ റീമയെ തേടി എത്തിയിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K