15 May, 2017 10:34:18 AM


സൈബര്‍ ആക്രമണം; എടിഎമ്മുകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിട്ടേക്കും




മുംബൈ: സൈബര്‍ ആക്രമണം ബാങ്കുകളെ പ്രതിസന്ധിയിലാക്കുമെന്നുറപ്പാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ എടിഎമ്മുകള്‍ അടച്ചുപൂട്ടാനാണ് റിസര്‍വ്വ് ബാങ്കിന്റെ നിര്‍ദ്ദേശം. വന്നാ ക്രൈം റാന്‍സം വെയര്‍ ആക്രമണ ഭീഷണിയുള്ളതിനാല്‍ വിന്‍ഡോസ് അപ്ഡേറ്റ് ചെയ്ത ശേഷം മാത്രം തുറന്നാല്‍ മതിയെന്നാണ് നിര്‍ദ്ദേശത്തെ തുടര്‍ന്ന് എടിഎമ്മുകള്‍ അനിശ്ചിതകാലത്തേക്ക് അടഞ്ഞുകിടക്കാന്‍ സാധ്യതയുണ്ട്.


ബിറ്റ് കോയിനുകള്‍ ആവശ്യപ്പെട്ടുള്ള റാന്‍സം സൈബര്‍ ആക്രമണം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രാജ്യത്തെ 70 ശതമാനം വരുന്ന എടിഎമ്മുകളും വിന്‍ഡോസ് എക്സ്പിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അതിനാല്‍ രാജ്യത്തെ എടിഎമ്മുകള്‍ക്ക് കനത്ത സുരക്ഷാ ഭീഷണിയുണ്ടെന്നും കഴിഞ്ഞ ദിവസം തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. രാജ്യത്ത് 2.25ലക്ഷം എടിഎമ്മുകളാണ് വിന്‍ഡോസ് എക്സ്പിയില്‍ പ്രവര്‍ത്തിക്കുന്നത്. മാനേജ്മെന്റ് സര്‍വ്വീസ് ദാതാക്കള്‍ക്കും ആര്‍ബിഐ നിര്‍ദ്ദേശം കൈമാറിയിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K