11 May, 2017 05:27:57 PM


വിജയരാഘവൻ മരിച്ചെന്ന് പ്രചരിപ്പിച്ചവർക്കെതിരെ നടപടിയെടുക്കും

കോട്ടയം: ചലച്ചിത്ര നടൻ വിജയരാഘവൻ മരിച്ചെന്ന് വ്യാജ വാർത്ത പ്രചരിച്ച സംഭവത്തിൽ സൈബർ സെൽ നടപടി എടുക്കുമെന്ന് ഡി.ജി.പി ടി.പി. സെൻകുമാർ. വിജയരാഘവൻ നേരിട്ട് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. വ്യാജവാർത്ത മറ്റുള്ളവരുമായി ഷെയർ ചെയ്ത എല്ലാവരുടെയും മേൽ സൈബർ സെൽ കർശന നടപടികൾ സ്വീകരിക്കുമെന്നും ഡി.ജി.പി അറിയിച്ചു.

വ്യാജ വാർത്തകൾ വിശ്വസിക്കരുതെന്നും ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരേ നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബുധനാഴ്ച വൈകിട്ട് മുതലാണ് വിജയരാഘവന്‍ അന്തരിച്ചു എന്ന വ്യാജവാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചത്. വിജയരാഘവന്‍റെ ഫോട്ടോ വെച്ചിട്ടുള്ള ആംബുലന്‍സിന്‍റെ ചിത്രം സഹിതമായിരുന്നു വാർത്ത. വിജയ രാഘവന്‍ അഭിനയിക്കുന്ന 'രാമലീല' എന്ന ചിത്രത്തില്‍ വിജയരാഘവന്‍റെ കഥാപാത്രം മരിക്കുന്നതും മൃതദേഹം ആംബുലന്‍സില്‍ കൊണ്ടുപോകുന്ന രംഗങ്ങളുമുണ്ട്. ഈ ചിത്രമെടുത്താണ് വിജയരാഘവൻ മരിച്ചെന്ന വ്യാജ വാർത്ത പ്രചരിപ്പിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K