11 May, 2017 04:45:08 PM


എ.ടി.എം ഇടപാടിന് സര്‍വീസ് ചാര്‍ജ്: ഉത്തരവ് എസ്.ബി.ഐ പിന്‍വലിച്ചു


തിരുവനന്തപുരം: ജൂണ്‍ ഒന്നു മുതല്‍ ഉപഭോക്താക്കള്‍ക്ക് ഇരുട്ടടി നല്‍കി എസ്ബിഐ ഏര്‍പ്പെടുത്തിയ സര്‍വ്വീസ് ചാര്‍ജ്ജുകള്‍ പിന്‍വലിച്ചു. പ്രതിമാസം നാല് എടിഎം ഇടപാടുകൾ സൗജന്യം. ട്വിറ്ററിലൂടെയാണ് എസ്ബിഐയുടെ വിശദീകരണം. എസ്ബിഐ പുതിയ സർക്കുലർ പുറത്തിറക്കിയിട്ടില്ല. എടിഎമ്മിലെ ഓരോ അധിക ഇടപാടിനും 25 രൂപ വീതം സർവീസ് ചാർജ് ഈടാക്കും. 

ഉത്തരവിനെ കുറിച്ച്‌ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെയാണിത്. സ്​​റ്റേ​റ്റ്​ ബാ​ങ്ക്​ ഒാ​ഫ്​ ഇ​ന്ത്യ ജൂ​ൺ ഒ​ന്ന്​ മു​ത​ൽ ഒാരോ എ.​ടി.​എം ഇ​ട​പാ​ടി​നും​ 25 രൂ​പ വീ​തം സ​ർ​വി​സ്​ ചാ​ർ​ജ്​ ഇൗ​ടാ​ക്കുമെന്ന  വിവരം ഒൗ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തു വി​ട്ടി​ട്ടി​ല്ലെ​ങ്കി​ലും ചി​ല സാ​മ്പ​ത്തി​ക​ വാ​ർ​ത്താ​മാ​ധ്യ​മ​ങ്ങ​ൾ ഇ​തി​​​​​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ ​വെ​ളി​പ്പെ​ടു​ത്തിയിരുന്നു. 

പ​ണം പി​ൻ​വ​ലി​ക്കാ​ൻ എ.​ടി.​എ​മ്മി​നെ ആ​ശ്ര​യി​ക്കു​ന്ന​വ​ർ​ക്ക്​ ആ​ഘാ​ത​മാ​വു​ന്ന​ തീരുമാനത്തിനെതിരെ സമൂഹ മാധ്യമങ്ങളിലൂടെയും അല്ലാതെയും വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നത്.  ഇ​ട​പാ​ടു​കാ​രു​ടെ പ്ര​യാ​സ​വും ബാ​ങ്ക്​ ശാ​ഖ​ക​ളി​ലെ തി​ര​ക്കും ല​ഘൂ​ക​രി​ക്കാ​നെ​ന്ന പേ​രി​ൽ  എ.​ടി.​എം ശീ​ലി​പ്പി​ച്ച ശേ​ഷ​മാ​ണ്  സ​ർ​വി​സ്​ ചാ​ർ​ജി​​​​​ന്‍റെ പേ​രി​ൽ ബാങ്കുകള്‍ അ​ടി​ക്ക​ടി പ്ര​ഹ​രം നല്‍കി വ​രു​ന്ന​ത്. എടിഎമ്മിലൂടെ ബാങ്ക് നിഷ്കര്‍ഷിക്കുന്ന മിനിമം ഇടപാടുകള്‍ക്ക് ശേഷമുള്ള ഓരോ ഇടപാടിനും പ​ണം കി​ട്ടി​യി​ല്ലെ​ങ്കി​ലും സ​ർ​വി​സ്​ ചാ​ർ​ജ്​ ഇൗ​ടാ​ക്കുന്ന പ്രവണത ഇപ്പോഴും നിലനില്‍ക്കെയാണ് എസ്ബിഐയുടെ പുതിയ നീക്കമുണ്ടായത്.

മു​ഷി​ഞ്ഞ നോ​ട്ടു​ക​ൾ ഒ​രു പ​രി​ധി​യി​ല​ധി​കം മാ​റ്റി​യെ​ടു​ക്കുന്നതിനും സ​ർ​വി​സ്​ ചാ​ർ​ജ്​ ഇൗ​ടാ​ക്കു​വാന്‍ നീക്കമുണ്ടായിരുന്നു. 5,000 രൂ​പ വ​രെ മൂ​ല്യ​മു​ള്ള 20 മു​ഷി​ഞ്ഞ നോ​ട്ടു​ക​ൾ വ​രെ മാ​റ്റാ​ൻ സ​ർ​വീ​സ്​ ചാ​ർ​ജ്​ വേ​ണ്ട.  20ൽ ​അ​ധി​ക​മു​ണ്ടെ​ങ്കി​ൽ ഒാ​രോ നോ​ട്ടി​നും ര​ണ്ട്​ രൂ​പ​യും സേ​വ​ന നി​കു​തി​യും കൊ​ടു​ക്കേ​ണ്ടി വ​രും. നോ​ട്ടി​​​​​ന്‍റെ മൂ​ല്യം 5,000 രൂ​പ​യി​ലും അ​ധി​ക​മാ​ണെ​ങ്കി​ൽ ഒാ​രോ നോ​ട്ടി​നും ര​ണ്ട്​ രൂ​പ​യും സേ​വ​ന നി​കു​തി അ​ല്ലെ​ങ്കി​ൽ 1000 രൂ​പ​ക്ക്​ അ​ഞ്ച്​ രൂ​പ​യും സേ​വ​ന നി​കു​തി എ​ന്നി​വ​യി​ൽ അ​ധി​കം വ​രു​ന്ന​ത്​ ഏ​താ​​ണോ അ​താ​ണ്​ ഇൗ​ടാ​ക്കു​ക. അ​താ​യ​ത്, 500 രൂ​പ​യു​ടെ 25 മു​ഷി​ഞ്ഞ നോ​ട്ട്​ മാ​റ്റ​ണ​മ​ങ്കി​ൽ നോ​ട്ട്​ ഒ​ന്നി​ന്​ ര​ണ്ട്​ രൂ​പ ക​ണ​ക്കാ​ക്കി​യാ​ൽ 50 രൂ​പ​യും സേ​വ​ന നി​കു​തി​യും വ​രും. എ​ന്നാ​ൽ, 1,000 രൂ​പ​ക്ക്​ അ​ഞ്ച്​ രൂ​പ എ​ന്ന ക​ണ​ക്കി​ലാ​ണെ​ങ്കി​ൽ 62.50 രൂ​പ​യും സേ​വ​ന നി​കു​തി​യു​മാ​ണ്​ വ​രി​ക. ഇ​ത്ത​രം ഇ​ട​പാ​ടി​ന്​ അ​ധി​കം വ​രു​ന്ന സ​ർ​വി​സ്​ ചാ​ർ​ജ്, 62.50 രൂ​പ വാ​ങ്ങാ​നാ​ണ്​ ധാ​ര​ണ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K