11 May, 2017 10:55:24 AM


എസ്​.ബി.​എെയിൽ ജൂ​ൺ മു​ത​ൽ ഒാരോ എ.ടി.എം ഇടപാടിനും 25 രൂപ സർവിസ്​ ചാർജ്


തൃ​ശൂ​ർ: സ്​​റ്റേ​റ്റ്​ ബാ​ങ്ക്​ ഒാ​ഫ്​ ഇ​ന്ത്യ ജൂ​ൺ ഒ​ന്ന്​ മു​ത​ൽ ഒാരോ എ.​ടി.​എം ഇ​ട​പാ​ടി​നും​ 25 രൂ​പ വീ​തം സ​ർ​വി​സ്​ ചാ​ർ​ജ്​ ഇൗ​ടാ​ക്കും. ഇ​ക്കാ​ര്യം ഒൗ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തു വി​ട്ടി​ട്ടി​ല്ലെ​ങ്കി​ലും ചി​ല സാ​മ്പ​ത്തി​ക​ വാ​ർ​ത്താ​മാ​ധ്യ​മ​ങ്ങ​ൾ ഇ​തി​​​​​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ ​വെ​ളി​പ്പെ​ടു​ത്തി. അ​തേ​സ​മ​യം, ബാ​ങ്കു​ക​ളി​ൽ  ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ നി​ർ​ദേ​ശം എ​ത്തി​യി​ട്ടി​ല്ലെ​ന്ന്​ ശാ​ഖ ത​ല​ത്തി​ലു​ള്ള​വ​ർ പ​റ​ഞ്ഞു. 

പ​ണം പി​ൻ​വ​ലി​ക്കാ​ൻ എ.​ടി.​എ​മ്മി​നെ ആ​ശ്ര​യി​ക്കു​ന്ന​വ​ർ​ക്ക്​ ആ​ഘാ​ത​മാ​വു​ന്ന​താ​ണ് ഇൗ ​തീ​രു​മാ​നം. ഇ​തോ​ടെ, എ​സ്.​ബി.​​എെ​യു​ടെ എ.​ടി.​എ​മ്മി​ൽ സൗ​ജ​ന്യ​മാ​യി പ​ണം പി​ൻ​വ​ലി​ക്കാ​വു​ന്ന ഇ​ട​പാ​ടു​ക​ൾ ഇ​ല്ലാ​താ​വും. ഇ​ട​പാ​ടു​കാ​രു​ടെ പ്ര​യാ​സ​വും ബാ​ങ്ക്​ ശാ​ഖ​ക​ളി​ലെ തി​ര​ക്കും ല​ഘൂ​ക​രി​ക്കാ​നെ​ന്ന പേ​രി​ൽ  എ.​ടി.​എം ശീ​ലി​പ്പി​ച്ച ശേ​ഷ​മാ​ണ്​ സ​ർ​വി​സ്​ ചാ​ർ​ജി​​​​​ന്‍റെ പേ​രി​ൽ അ​ടി​ക്ക​ടി പ്ര​ഹ​രം വ​രു​ന്ന​ത്. പ​ണം കി​ട്ടി​യി​ല്ലെ​ങ്കി​ലും സ​ർ​വി​സ്​ ചാ​ർ​ജ്​ ഇൗ​ടാ​ക്കും.

മു​ഷി​ഞ്ഞ നോ​ട്ടു​ക​ൾ ഒ​രു പ​രി​ധി​യി​ല​ധി​കം മാ​റ്റി​യെ​ടു​ക്കാ​ൻ സ​ർ​വി​സ്​ ചാ​ർ​ജ്​ ഇൗ​ടാ​ക്കു​മെ​ന്നും സൂചനയുണ്ട്. 5,000 രൂ​പ വ​രെ മൂ​ല്യ​മു​ള്ള 20 മു​ഷി​ഞ്ഞ നോ​ട്ടു​ക​ൾ വ​രെ മാ​റ്റാ​ൻ സ​ർ​വി​സ്​ ചാ​ർ​ജ്​ വേ​ണ്ട.  20ൽ ​അ​ധി​ക​മു​ണ്ടെ​ങ്കി​ൽ ഒാ​രോ നോ​ട്ടി​നും ര​ണ്ട്​ രൂ​പ​യും സേ​വ​ന നി​കു​തി​യും കൊ​ടു​ക്കേ​ണ്ടി വ​രും.

നോ​ട്ടി​​​​​ന്‍റെ മൂ​ല്യം 5,000 രൂ​പ​യി​ലും അ​ധി​ക​മാ​ണെ​ങ്കി​ൽ ഒാ​രോ നോ​ട്ടി​നും ര​ണ്ട്​ രൂ​പ​യും സേ​വ​ന നി​കു​തി അ​ല്ലെ​ങ്കി​ൽ 1000 രൂ​പ​ക്ക്​ അ​ഞ്ച്​ രൂ​പ​യും സേ​വ​ന നി​കു​തി എ​ന്നി​വ​യി​ൽ അ​ധി​കം വ​രു​ന്ന​ത്​ ഏ​താ​​ണോ അ​താ​ണ്​ ഇൗ​ടാ​ക്കു​ക. അ​താ​യ​ത്, 500 രൂ​പ​യു​ടെ 25 മു​ഷി​ഞ്ഞ നോ​ട്ട്​ മാ​റ്റ​ണ​മ​ങ്കി​ൽ നോ​ട്ട്​ ഒ​ന്നി​ന്​ ര​ണ്ട്​ രൂ​പ ക​ണ​ക്കാ​ക്കി​യാ​ൽ 50 രൂ​പ​യും സേ​വ​ന നി​കു​തി​യും വ​രും. എ​ന്നാ​ൽ, 1,000 രൂ​പ​ക്ക്​ അ​ഞ്ച്​ രൂ​പ എ​ന്ന ക​ണ​ക്കി​ലാ​ണെ​ങ്കി​ൽ 62.50 രൂ​പ​യും സേ​വ​ന നി​കു​തി​യു​മാ​ണ്​ വ​രി​ക. ഇ​ത്ത​രം ഇ​ട​പാ​ടി​ന്​ അ​ധി​കം വ​രു​ന്ന സ​ർ​വി​സ്​ ചാ​ർ​ജ്, 62.50 രൂ​പ വാ​ങ്ങാ​നാ​ണ്​ ധാ​ര​ണ.

topബി​സി​ന​സ്​ ക​റ​സ്​​പോ​ണ്ട​ൻ​റു​മാ​ർ മു​ഖേ​ന പ​ണം നി​ക്ഷേ​പി​ക്കു​​മ്പോ​ഴും പി​ൻ​വ​ലി​ക്കു​​മ്പോ​ഴും സേ​വ​ന നി​കു​തി ന​ൽ​കേ​ണ്ടി വ​രും. മാ​സം 10,000 രൂ​പ വ​രെ​യു​ള്ള ഇ​ട​പാ​ടു​ക​ൾ ന​ട​ക്കു​ന്ന 'ബേ​സി​ക്​ സേ​വി​ങ്​​സ്​ ബാ​ങ്ക്​' നി​ക്ഷേ​പ​ങ്ങ​ൾ​ക്കു​ള്ള സ​ർ​വി​സ്​ ചാ​ർ​ജി​ലും മാ​റ്റം വ​രും. ഇ​തി​ൽ എ.​ടി.​എം ഇ​ട​പാ​ടു​ൾ​പ്പെ​ടെ മാ​സ​ത്തി​ൽ നാ​ല്​ ഇ​ട​പാ​ടി​ൽ കൂ​ടി​യാ​ൽ സ​ർ​വി​സ്​ ചാ​ർ​ജ്​ ന​ൽ​ക​ണം. ചെ​ക്ക്​ ബു​ക്കി​നും സ​ർ​വി​സ്​ ചാ​ർ​ജ്​ ഇൗ​ടാ​ക്കും. ഇൗ ​നി​ർ​ദേ​ശ​ങ്ങ​ൾ  വൈ​കാ​തെ എ​സ്.​ബി.​​എെ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന​റി​യു​ന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K