06 May, 2017 05:18:23 PM


ഇന്ത്യന്‍ സിനിമയില്‍ മഹാത്ഭുതം: 1000 കോടിയിലേക്ക് ബാഹുബലി 2




ഇന്ത്യന്‍ സിനിമയിലെ മഹാത്ഭുതമെന്ന വാക്കുകള്‍ അന്വര്‍ത്ഥമാക്കിക്കൊണ്ട് ബാഹുബലി 2. റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോള്‍ 900 കോടി രൂപയാണ് ബാഹുബലി സ്വന്തമാക്കിയത്. ആമിര്‍ ഖാന്‍ ചിത്രം പികെ സ്വന്തമാക്കിയ 792 കോടി എന്ന കളക്ഷനാണ് ഇതോടെ ബാഹുബലി തകര്‍ത്തത്.


ഇനിയുള്ള ദിവസങ്ങളിലെ കളക്ഷനോടു കൂടി 1000 കോടിക്ക് മുകളില്‍ ബാഹുബലി നേടുമെന്നാണ് കണക്കു കൂട്ടല്‍. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലായി 6500 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്. ആദ്യ ദിവസത്തെ കളക്ഷനോടെ തന്നെ ബാഹുബലി 100 കോടി നേടിയിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K