01 May, 2017 04:32:07 PM


എസ്ബിഐ എടിഎമ്മില്‍ ലഭിച്ചത് ഗാന്ധിജിയുടെ ചിത്രമില്ലാത്ത നോട്ടുകള്‍




മുംബൈ: എടിഎമ്മില്‍ മഹാത്മാ ഗാന്ധിയുടെ ചിത്രമില്ലാത്ത നോട്ടുകള്‍. മധ്യപ്രദേശിലെ മൊറേന ജില്ലയിലെ എസ്ബിഐ എടിഎമ്മില്‍ നിന്നാണ് ഗാന്ധിജിയുടെ ചിത്രമില്ലാത്ത നോട്ടുകള്‍ ലഭിച്ചത്. ഗോവര്‍ധന്‍ ശര്‍മ്മ എന്നയാള്‍ക്കാണ് ഗാന്ധിജിയുടെ ചിത്രമില്ലാത്ത 500 രൂപ നോട്ടുകള്‍ ലഭിച്ചത്. ഇയാള്‍ പിന്നീട് എസ് ബി ഐ ബാങ്കുമായി ബന്ധപ്പെട്ടപ്പോള്‍ അച്ചടി പിശകാണെന്നായിരുന്നു വിശദീകരണം. ഇയാളുടെ കൈയിലിരുന്ന നോട്ട് ബാങ്ക് അധികൃതര്‍ മാറ്റി നല്‍കുകയും ചെയ്തിരുന്നു. ഏപ്രില്‍ 25നും സംസ്ഥാനത്ത് ഇതുപോലൊരു സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K