27 April, 2017 06:45:23 PM


വിനോദ് ഖന്നയുടെ മരണത്തില്‍ അനുശോചിച്ച് ബാഹുബലി 2ന്റെ ഹിന്ദി പ്രീമിയര്‍ ഷോ മാറ്റിവെച്ചു



മുംബൈ:  വിനോദ് ഖന്നയുടെ മരണത്തില്‍ അനുശോചിച്ച് അദ്ദേഹത്തിനോടുള്ള ആദരസൂചകമായി ബ്രമാണ്ഡചിത്രം ബാഹുബലി 2ന്റെ ഹിന്ദി പ്രീമിയര്‍ ഷോ മാറ്റിവെച്ചു. ഇന്ന് രാത്രി നടക്കാനിരുന്ന ഷോയാണ് മാറ്റിവെച്ചത്.

വിനോദ് ഖന്നയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയ ബാഹുബലി ടീം, മരണവാര്‍ത്ത എല്ലാവര്‍ക്കും വലിയ ഒരു ആഘാതമായെന്നും അറിയിച്ചു. അദ്ദേഹത്തിന്റെ വിയോഗം സിനിമ ലോകത്തിനുണ്ടാക്കിയത് വലിയ നഷ്ടമാണെന്നും അവര്‍ പറഞ്ഞു.  അദ്ദേഹത്തോടുള്ള സ്‌നേഹവും ആദരവും മൂലമാണ് ഷോ മാറ്റിവെക്കുന്നതെന്നും നിര്‍മാതാക്കള്‍ അറിയിച്ചു.

ബാഹുബലിയുടെ ഷോ മാറ്റിവെച്ചതായി സംവിധായകനും, നിര്‍മാതാവുമായ കരണ്‍ ജോഹര്‍ ട്വീറ്റ് ചെയ്തു.

കരണ്‍ ജോഹറിന്റെ ട്വീറ്റ്

നീണ്ട നാളത്തെ അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന വിനോദ് ഖന്ന ഇന്ന് രാവിലെയാണ് അന്തരിക്കുന്നത്. എഴുപത്, എണ്‍പത് കാലഘട്ടങ്ങളില്‍ തന്റെ അഭിനയപാടവം കൊണ്ട് ബോളിവുഡ് ലോകത്തിന് ഒട്ടേറെ സംഭാവനകള്‍ നല്‍കിയ ഖന്ന, സിനിമയിലെന്ന പോലെ രാഷ്ട്രീയത്തിലും തിളങ്ങി.

ബാഹുബലി 2 ഇന്ത്യയിലൊട്ടാകെ വമ്പന്‍ റിലീസിനാണ് തയാറെടുത്തിരിക്കുന്നത്. തെലുങ്ക്, തമിഴ്, മലയാളം, ഭാഷകളിലാണ് നാളത്തെ റിലീസ്. 9000 തിയേറ്ററുകളിലാണ് നാളെ ബാഹുബലി റിലീസ് ചെയ്യുന്നത്. ഇന്ത്യയില്‍ മാത്രം 6000 റിലീസിംഗ് സെന്റുകളാണുള്ളത്. ഒരു ഇന്ത്യന്‍ സിനിമയുടെ ഏറ്റവും വലിയ റിലീസ് റെക്കോഡിലേക്കാണ് ബാഹുബലി കുതിക്കുന്നത്. ആദ്യ ദിനം പുലര്‍ച്ചെ മുതലാണ് ഷോ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K