22 January, 2016 04:06:35 PM


മൂന്നര ഏക്കര്‍ കരിമ്പിന്‍ തോട്ടം കത്തി നശിച്ചു : ലക്ഷങ്ങള്‍ നഷ്ടം

ആലപ്പുഴ : തിരുവാണ്ടൂരിനു സമീപം മൂന്നര ഏക്കറോളം വരുന്ന കരിമ്പിന്‍ തോട്ടം പൂര്‍ണമായി കത്തി നശിച്ച നിലയില്‍. ഷിബു ജോര്‍ജിന്‍റെ ഉടമസ്ഥതയിലുള്ള മൂന്ന് ഏക്കറും തോമസിന്‍റെ ഉടമസ്ഥതയിലുള്ള അര ഏക്കറോളം വരുന്ന തോട്ടത്തിനുമാണ് തീ പിടിച്ചത്. നാട്ടുകാര്‍ പമ്പ് സെറ്റുപയോഗിച്ച് വെള്ളം ഒഴിച്ചതിനാല്‍ സമീപത്തെ മറ്റു തോട്ടങ്ങളിലേക്ക് തീ പടര്‍ന്നില്ല. നേരത്തെ വെട്ടിയ കരിമ്പിന്‍ പോള ചിതറി കിടന്നതിന് ആരോ തീയിട്ടതാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. പോലീസ് കേസെടുത്തു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K