22 January, 2016 03:48:49 PM


കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ കാരുണ്യ ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കുമെന്ന് മന്ത്രി വി.എസ്.ശിവകുമാര്‍

കൊല്ലം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പാവപ്പെട്ട രോഗികള്‍ക്കായി കാരുണ്യ ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കുമെന്ന് മന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു. താലൂക്ക് ആശുപത്രിയിലെ ട്രോമ കെയര്‍ യൂണിറ്റിന്‍റെ ഉദ്ഘാടന കര്‍മം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

ആരോഗ്യരംഗത്ത് നല്ല മാറ്റം വരുത്തുവാന്‍ ഈ സര്‍ക്കാരിന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ട്രോമ കെയര്‍ യൂണിറ്റിന്‍റെ പ്രവര്‍ത്തനത്തില്‍ ഭാഗമാകുന്ന ഓപ്പറേഷന്‍ തീയറ്ററുകള്‍, ഓര്‍ത്തോ വിഭാഗം, കാര്‍ഡിയോളജി വിഭാഗം, ന്യൂറോ സര്‍ജറി തുടങ്ങിയ എല്ലാ സംവിധാനങ്ങളും ആരംഭിക്കുന്നതിനു വേണ്ട എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K