21 April, 2017 05:33:53 PM


പെട്രോളിയം ഉൽപ്പന്നങ്ങൾ വീടുകളിലെത്തിക്കുമെന്ന്​ പെട്രോളിയം മന്ത്രി


ദില്ലി: പെട്രോൾ പമ്പുകളിലെ നീണ്ട വരി ഒഴിവാക്കാൻ പെട്രോളിയം ഉൽപ്പന്നങ്ങൾ വീടുകളിലെത്തിക്കുന്ന പദ്ധതിക്ക് കേന്ദ്രസർക്കാർ തുടക്കം കുറിക്കുന്നു. നേരത്തെ ബുക്ക് ചെയ്തവർക്ക് പെട്രോളിയം ഉൽപ്പന്നങ്ങൾ വീടുകളിൽ എത്തിച്ചുനൽകുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രദാനാണ് ട്വിറ്ററിലൂടെ  അറിയിച്ചത്.

ദിവസവും 35 കോടി ആളുകളാണ് പെട്രോൾ പമ്പുകളിൽ എത്തുന്നത്.  2500 കോടി രൂപയുടെ ഇടപാടുകളും ദിനംപ്രതി  പമ്പുകളിൽ നടക്കുന്നു. ബുക്ക് ചെയ്യുന്നവർക്ക് വീടുകളിൽ പെട്രോൾ നൽകുന്ന പദ്ധതിക്ക് തുടക്കമായാൽ പമ്പുകളിലെ തിരക്ക് ഒരു പരിധി വരെ നിയന്ത്രിക്കാമെന്നാണ് സർക്കാറിെൻറ കണക്കുകൂട്ടൽ.

നേരത്തെ ദിവസവും എണ്ണവില പുതുക്കി നിശ്ചയിക്കാൻ എണ്ണകമ്പനികൾ തീരുമാനിച്ചിരുന്നു. മെയ് ഒന്നു മുതൽ രാജ്യത്തെ അഞ്ച് വൻ നഗരങ്ങളിലാണ് ഇൗ പദ്ധതിക്ക് തുടക്കമാവുന്നത്. കേരളമുൾപ്പടെയുള്ള എട്ട് സംസ്ഥാനങ്ങളിൽ ഞായറാഴ്ചകളിൽ പമ്പുകൾ അടച്ചിടാനും പെട്രോളിയം ഡീലർമാരുടെ സംഘടന തീരുമാനമെടുത്തിരുന്നു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K