13 April, 2017 05:26:33 PM


മുന്‍ഷി വേണു (വേണു നാരായണന്‍) അന്തരിച്ചു


തൃശൂർ: സിനിമാ നടനും മുന്‍ഷി എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ ശ്രദ്ധേയനുമായ മുന്‍ഷി വേണു (വേണു നാരായണന്‍) അന്തരിച്ചു. വൃക്കരോഗം ബാധിച്ച് ചാലക്കുടിയിൽ ചികിത്സയിലായിരുന്നു. ഹണീ ബി 2 ആണ് അവസാനമായി അഭിനയിച്ച ചിത്രം. കമൽ സംവിധാനം ചെയ്ത പച്ചക്കുതിരയിലൂടെ ദിലീപിനൊപ്പം അഭിനയിച്ചായിരുന്നു സിനിമയിൽ തുടക്കം. പിന്നീടങ്ങോട്ട് ചെറുതും വലുതുമായി അറുപതിലധികം ചിത്രങ്ങളിൽ വേണു അഭിനയിച്ചു. തിളക്കം, പച്ചക്കുതിര, ഛോട്ടാ മുംബൈ, ഡാഡികൂൾ, ആത്മകഥ, കഥ പറയുമ്പോള്‍,  ഉട്ടോപ്പിയയിലെ രാജാവ്, ഒരു മുത്തശ്ശി ഗദ തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം ചെയ്ത വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടു. തിരുവന്തപുരം വഴുതക്കാട് സ്വദേശിയാണ്. പത്തുവർഷത്തോളമായി ചാലക്കുടിയിലെ ഒരു ലോഡ്ജിലായിരുന്നു താമസം. ഇതിനിടെയാണ് വൃക്കരോഗം ബാധിച്ചത്. അവസാനകാലത്ത് സുമനസുകളുടെ സഹായത്താലാണ് ജീവിതം തള്ളി നീക്കിയത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K