12 April, 2017 10:39:37 AM


ഇപ്പോഴത്തെ നോട്ടുക്ഷാമം ഡിജിറ്റൽ പേമെൻറ് കമ്പനികളെ സഹായിക്കാനെന്ന് സൂചന



കൊച്ചി: രാജ്യത്ത് ഇപ്പോള്‍ അനുഭവപ്പെടുന്ന നോട്ടുക്ഷാമം ബോധപൂർവമെന്ന് സൂചന. പണരഹിത ഇടപാടിലേക്ക് ജനങ്ങളെ നിർബന്ധിക്കുന്നതിന് കൃത്രിമമായി രൂപപ്പെടുത്തിയതാണ് നോട്ടുക്ഷാമം എന്നാണ് ബാങ്കിങ് മേഖലയിൽനിന്നുള്ള സൂചന.നോട്ടുക്ഷാമത്തിന് കാരണമെെന്തന്ന് വിശദീകരിക്കാനും അവർക്കാവുന്നില്ല. അതേസമയം, ഇടപാടുകാരൻ ആവശ്യപ്പെട്ടാലും ഇല്ലെങ്കിലും ഒാരോ അക്കൗണ്ടിലും നെറ്റ് ബാങ്കിങ് ഉൾപ്പെടെയുള്ള ഡിജിറ്റൽ ഇടപാടുകൾ ഏർപ്പെടുത്തണമെന്ന കർശന നിർേദശം ലഭിച്ചതായി ബാങ്ക് ജീവനക്കാർ പറയുന്നു.



നോട്ടുക്ഷാമം കാരണം വിവിധ  വകുപ്പുകളിലെ ജീവനക്കാർക്ക് ശമ്പളം മുടങ്ങിയിരിക്കുകയാണ്. പെൻഷൻ വിതരണവും നിലച്ചു. വിഷു, ഇൗസ്റ്റർ ആഘോഷങ്ങൾ ആസന്നമായിരിക്കെയാണ് ശമ്പളവും പെൻഷനും മുടങ്ങിയിരിക്കുന്നത്.  നോട്ടുക്ഷാമത്തെ തുടർന്ന് ബാങ്കുകൾ റിസർവ് ബാങ്ക് റീജണൽ ഒാഫിസുകെള സമീപിക്കുന്നുണ്ട്. എന്നാൽ, കേന്ദ്രത്തിൽനിന്ന് കറൻസി ലഭിക്കാതെ തങ്ങൾ എന്തുചെയ്യാനാെണന്ന് കൈമലർത്തുകയാണ് റിസർവ് ബാങ്ക് അധികൃതർ. 


നവംബർ എട്ടിന് നോട്ട് അസാധുവാക്കൽ തീരുമാനം പുറത്തുവന്നതിന് പിന്നാലെ രാജ്യത്തെങ്ങും കടുത്ത കറൻസി ക്ഷാമം അനുഭവപ്പെട്ടിരുന്നു. ഇതേത്തുടർന്ന് പലരും പണരഹിത ഇടപാടുകളിലേക്ക് തിരിയുകയും സ്മാർട്ട് ഫോൺ കൈയിലുള്ളവർ ഡിജിറ്റൽ പേമെൻറ് ആപ്ലിക്കേഷനുകൾ വഴിയുള്ള പണരഹിത ഇടപാട് ശീലമാക്കുകയും ചെയ്തിരുന്നു. അഖിലേന്ത്യ തലത്തിൽ പേമെൻറ് ബാങ്കുകളും നിലവിൽവന്നു. ചെറുകിട കച്ചവടക്കാർ ഉൾപ്പെടെ ഇത്തരം സംവിധാനങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. എന്നാൽ, ജനുവരി ആദ്യത്തോടെ കറൻസി ക്ഷാമത്തിന് അയവുവന്നതോടെ ജനം ഡിജിറ്റൽ ഇടപാടുകളിൽനിന്ന് പിന്മാറിത്തുടങ്ങി. പേ ടിഎം പോലുള്ള സംവിധാനം വഴി പണം സ്വീകരിക്കുന്നത് കച്ചവടക്കാരും അവസാനിപ്പിച്ചു. അതോടെ, ഡിജിറ്റൽ പേമെൻറ് കമ്പനികളുടെ ബിസിനസ് കുത്തനെ ഇടിഞ്ഞു. ഇൗ സാഹചര്യത്തിലാണ് നോട്ടുക്ഷാമം വീണ്ടും രൂക്ഷമായിരിക്കുന്നത്. ഇതോടെ, ജനം വീണ്ടും പണരഹിത ഇടപാടിലേക്ക് തിരിയാൻ നിർബന്ധിതരാകും.


ജീവനക്കാരുടെ ശമ്പളം മുടങ്ങലിന് ബാങ്ക് ലയനവും നിമിത്തമായിരിക്കുകയാണ്. എസ്.ബി.എെയിൽ അസോസിേയറ്റ് ബാങ്കുകൾ ലയിച്ചതിനെ തുടർന്നുള്ള പ്രശ്നങ്ങളാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. മിക്ക സംസ്ഥാന സർക്കാർ ജീവനക്കാർക്കും എസ്.ബി.ടിയിലായിരുന്നു അക്കൗണ്ട്. എസ്.ബി.ടി എസ്.ബി.എെയിൽ ലയിച്ചതോടെ ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ടിൽനിന്ന് പഴയ എസ്.ബി.ടി അക്കൗണ്ടിലേക്ക് പണം വരവ് വെക്കുന്നതിന് സാേങ്കതിക തടസ്സങ്ങൾ അനുഭവപ്പെടുന്നതായി ബാങ്ക് ജീവനക്കാർതന്നെ സമ്മതിക്കുന്നുണ്ട്. ഒൗദ്യോഗികമായി ബാങ്ക് ലയനം നടന്നെങ്കിലും വിവര ലയനം (ഡാറ്റാ മെർജർ) പൂർത്തിയാകാത്തതാണ് കാരണം. ഇത് പൂർത്തിയാകാൻ രണ്ടാഴ്ചകൂടി എടുക്കുമെന്നും അതുവരെ ഇൗ പ്രയാസം തുടരുമെന്നുമാണ്  ബാങ്ക് ജീവനക്കാരുടെ വിശദീകരണം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K