04 April, 2017 05:17:35 PM


വീഡിയോ എഡിറ്റിങ്ങ് കോഴ്‌സിന് അപേക്ഷിക്കാം

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ സ്വയംഭരണസ്ഥാപനമായ കേരള മീഡിയ അക്കാദമി വീഡിയോ എഡിറ്റിങ്ങ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ 6 മാസമാണ് കോഴ്‌സിന്റെ കാലാവധി. രണ്ടു ബാച്ചിലായി 30 പേര്‍ക്കാണ് പ്രവേശനം. അതിനൂതന സോഫ്റ്റ്‌വെയറുകളില്‍ പരിശീലനം നല്‍കും. സര്‍ക്കാര്‍ അംഗീകാരമുളള കോഴ്‌സിന് പരീക്ഷാഫീസ് ഉള്‍പ്പെടെ 24050 രൂപയാണ് ഫീസ്. എസ്.സി./എസ്.ടി./ഒ.ഇ.സി വിഭാഗക്കാര്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. പ്ലസ് ടുവാണ് യോഗ്യത. പ്രായം 2017 മാര്‍ച്ച് 3 ന് 30 വയസ്സ് കവിയരുത്.

പിന്നോക്കവിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസ്സിളവുണ്ട്. കോഴ്‌സിന്റെ പ്രായോഗിക പരിശീലനത്തിന് സുസജ്ജമായ എഡിറ്റ് സ്യൂട്ട്, ആര്‍ട്ട് സ്റ്റുഡിയോ, ഔട്ട്‌ഡോര്‍ വീഡിയോ, ഷൂട്ടിങ്ങ് സംവിധാനം എന്നിവ അക്കാദമി ക്രമീകരിച്ചിട്ടുണ്ട്. പേക്ഷയോടൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പു സഹിതം ഏപ്രില്‍ 20 നകം നല്‍കണം. സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട് എന്ന പേരില്‍ എറണാകുളം സര്‍വ്വീസ് ബ്രാഞ്ചില്‍ മാറാവുന്ന 300 രൂപയുടെ (പട്ടിക വിഭാഗക്കാര്‍ക്ക് 150 രൂപ) ഡി.ഡി. നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0484-2422275, 2100700



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K