24 March, 2017 10:10:13 AM


നിര്‍മ്മാണ മേഖലയിലെ പുതിയ സാങ്കേതിക വിദ്യകളുമായി ഫ്യൂഷന്‍ ഗ്രൂപ്പ് കേരളത്തിലും



കോട്ടയം : നിര്‍മ്മാണ മേഖലയിലെ പുതിയ സാങ്കേതിക വിദ്യകളും സാമഗ്രികളുമായി കുവൈറ്റ് ആസ്ഥാനമായുള്ള ഫ്യൂഷന്‍ ഗ്രൂപ്പ് ഇന്ത്യയിലും വേരുകള്‍ ഉറപ്പിക്കുന്നു. അന്താരാഷ്ട്ര വ്യവസായസംരഭമായ ഫ്യൂഷന്‍ ഗ്രൂപ്പ് ഓഫ് കമ്പനിസീന്‍റെ പ്രഥമസംരംഭമായ ജെ.എസ്.ഫ്യൂഷന്‍ ഞായറാഴ്ച കോട്ടയം ജില്ലയില്‍ ഏറ്റുമാനൂരില്‍ പ്രവര്‍ത്തനമാരംഭിക്കും.


ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ യുപിവിസി വിന്‍ഡോ, ഡോര്‍ നിര്‍മ്മാണ ഫാക്ടറിയാണ് ഏറ്റുമാനൂര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ പ്രവര്‍ത്തനമാരംഭിക്കുന്നതെന്ന് ഫ്യൂഷന്‍ ഗ്രൂപ്പ് ഓഫ് കമ്പനിസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.സോണി സെബാസ്റ്റ്യന്‍, ജെ.എസ്.ഫ്യൂഷന്‍ ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് സിഈഓ ജോണ്‍ ടി.എ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ആധുനിക യന്ത്രസാമഗ്രികളുടെ സഹായത്തോടെ ജര്‍മ്മന്‍ സാങ്കേതിക വിദ്യയിലൂന്നിയാണ് യുപിവിസി നിര്‍മ്മാണ സാമഗ്രികളുടെ ഉത്പാദനം ഇവിടെ നടക്കുക. ഒരു ഷിഫ്റ്റില്‍ 5000 ചതുരശ്ര അടി യുപിവിസി വാതിലുകള്‍ ഈ ഫാക്ടറിയില്‍ നിര്‍മ്മിക്കാനാവും. 75 സ്ഥിരം ജീവനക്കാരുടെയും 250ഓളം കരാര്‍ ജീവനക്കാരുടെയും സേവനം തുടക്കത്തില്‍ ഇവിടെ ലഭ്യമാക്കുന്നു.


ഉപഭോക്താക്കള്‍ക്ക് സാമഗ്രികള്‍ നേരില്‍ കണ്ട് മനസിലാക്കുന്നതിനും മറ്റും എം.സി.റോഡില്‍ പാറോലിയ്ക്കല്‍ കവലയില്‍ പുതിയ ഷോറൂമും തുറക്കും. ഷോറൂമിന്‍റെ ഉദ്ഘാടനം 26ന് രാവിലെ 11 മണിക്ക് മോന്‍സ് ജോസഫ് എം.എല്‍.എ നിര്‍വ്വഹിക്കും. 11.30ന് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ ഫാക്ടറിയുടെ ഉദ്ഘാടനം അഡ്വ.കെ.സുരേഷ്കുറുപ്പ് എം.എല്‍.എ നിര്‍വ്വഹിക്കും. മോന്‍സ് ജോസഫ് എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.6K