20 January, 2016 03:14:23 PM


ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തുന്നവരുടെ പഴ്സ് മോഷ്ടിക്കുന്ന യുവതി അറസ്റ്റില്‍

തൃശ്ശൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്നവരുടെ പഴ്സ് മോഷ്ടിക്കുന്ന യുവതിയെ പിടികൂടി. എറണാകുളം സ്വദേശിയായ രേണുക (26)യാണ് പിടിയിലായത്. ഇവരില്‍ നിന്ന് മോഷ്ടിച്ച പഴ്സുകളും പോലീസ് കണ്ടെത്തി. ഒരു പവന്‍റെ മാല, 20000 രൂപ എന്നിവ നാല് പഴ്സുകളില്‍ നിന്നായി ലഭിച്ചു. 

ക്ഷേത്രത്തിനുള്ളില്‍ തിരക്കിനിടെ ഭക്തരുടെ പഴ്സ് മോഷ്ടിക്കുന്നതിനിടയിലാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് കൈയോടെ പിടികൂടിയത്. രേണുകയെ കോടതിയില്‍ ഹാജരാക്കും. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K