20 January, 2016 01:41:27 PM


കുട്ടികളില്‍ ജനാധിപത്യബോധം വളര്‍ത്തേണ്ടത് അത്യാവശ്യം : എന്‍.കെ. പ്രേമചന്ദ്രന്‍

കൊല്ലം :  കുട്ടികളില്‍ ജനാധിപത്യബോധം വളര്‍ത്തേണ്ടത് അനിവാര്യമെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു. കുടുംബശ്രീ കൊല്ലം ജില്ലാ മിഷന്‍റെ നേതൃത്വത്തില്‍ ബാലപഞ്ചായത്ത് പ്രതിനിധികള്‍ക്കായി ജില്ലാ പാര്‍ലമെന്‍റ് ജില്ലാ പ‌ഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

എല്ലാ ഗവ.സ്കൂളുകളിലും ആവശ്യമായ കമ്പ്യൂട്ടറുകള്‍ ഉടന്‍തന്നെ ലഭ്യമാക്കുമെന്നും ഗവ.എയ്ഡഡ് സ്കൂളുകളിലേക്ക് സ്കൂള്‍ ബസുകള്‍ വാങ്ങുവാന്‍ എംപി ഫണ്ടില്‍ നിന്ന് നല്ലൊരു ശതമാനം പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. 

കുട്ടികളുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി അദ്ദേഹം പറഞ്ഞു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K