16 March, 2017 11:57:15 AM


അഞ്ച് ഭാഷകളില്‍ ട്രെയിലറുമായി ബാഹുബലി 2




അഞ്ച് ഭാഷകളിലായി ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി 2 ന്റെ ട്രെയിലര്‍ എത്തി. എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലാണ് ട്രെയിലര്‍ പുറത്തിറങ്ങിയത്.



അടുത്ത മാസം 28ന് തിയേറ്ററുകളിലെത്തുന്ന ബാഹുബലി 2 പ്രഭാസ്, റാണാ ദഗ്ഗുപതി, അനുഷ്കാ ഷെട്ടി, തമന്നാ ഭാട്ടിയ, സത്യരാജ്, രമ്യാകൃഷ്ണന്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു. കേരളത്തില്‍ ഗ്ലോബല്‍ യുണൈറ്റഡ് മീഡിയയാണ് വിതരണത്തിന് എത്തിക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K