13 March, 2017 12:37:13 PM


ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്‍റെ ആദ്യ ടീസര്‍ ഇറങ്ങി



ബംഗളൂരു: ഏവരും കാത്തിരിക്കുന്ന എസ്.എസ് രാജമൗലി ചിത്രം ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്റെ ആദ്യ ടീസര്‍ പുറത്തു വന്നു. ഏപ്രില്‍ 28നാണ് ബാഹുബലി 2 തിയറ്ററുകളിലെത്തുന്നത്. സിനിമയുടെ ട്രെയിലര്‍ മാര്‍ച്ച് 16ന് പുറത്തിറങ്ങും. ഇതിന് മുന്നോടിയായി സിനിമയുടെ ആദ്യ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കി. 12 സെക്കന്‍ഡ് ആണ് ടീസറിന്റെ ദൈര്‍ഘ്യം. ട്രെയിലര്‍ റിലീസ് വലിയ പരിപാടിയായി നടത്താനാണ് തീരുമാനം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K