04 March, 2017 10:28:50 AM


ഏപ്രില്‍ ഒന്നു മുതല്‍ മിനിമം ബാലന്‍സ് പരിധി വര്‍ധിപ്പിച്ച്‌ എസ്ബിഐയും

ദില്ലി: സ്വകാര്യ ബാങ്കുകളും ന്യൂജനറേഷന്‍ ബാങ്കുകളും ഡിജിറ്റല്‍ ഇടപാടിന്റെ മറവില്‍ പിഴയീടാക്കിയതിനു പിന്നാലെ എസ്ബിഐയും അക്കൗണ്ടില്‍ മിനിമം ബാലന്‍സ് പരിധി വര്‍ധിപ്പിച്ച്‌ ഉത്തരവിറക്കി. കൂടാതെ പണമിടപാടുകള്‍ മൂന്ന് തവണയില്‍ കൂടുതലായാല്‍ ചാര്‍ജ് ഈടാക്കാനും തീരുമാനമായി.


മെട്രോപൊളിറ്റന്‍ നഗരങ്ങളില്‍ 5000 രൂപയും നഗരങ്ങളില്‍ 3000 രൂപയും, ചെറുനഗരങ്ങളില്‍ 2000 രൂപയും, ഗ്രാമങ്ങളില്‍ 1000 രൂപയും മിനിമം ബാലന്‍സ് നിര്‍ബന്ധമാക്കിയാണ് ഉത്തരവിറക്കിയത്. മിനിമം ബാലന്‍സ് ഇല്ലാത്ത പക്ഷം 100 രൂപവരെ പിഴയീടാക്കാനാണ് തീരുമാനം. ഒപ്പം സര്‍വിസ് ടാക്സും ഈടാക്കും. ഏപ്രില്‍ ഒന്നു മുതല്‍ നടപടി പ്രാപല്യത്തില്‍ വരും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K