26 February, 2017 10:44:02 AM
ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തില്‍ ഉത്സവം കൊടിയേറി
ഏറ്റുമാനൂര്‍ : പഞ്ചാക്ഷരിമന്ത്രങ്ങളാല്‍ ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ ഉത്സവം കൊടിയേറി ആരംഭിച്ചു. ഞായറാഴ്ച രാവിലെ രാവിലെ 8നും 8.45നും മദ്ധ്യേ തന്ത്രി താഴമണ്‍ മഠത്തില്‍ കണ്ഠര് രാജീവര്, മേല്‍ശാന്തി രാമന്‍ സനല്‍കുമാര്‍ എന്നിവരുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് കൊടിയേറ്റ് നടന്നത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, കമ്മീഷണര്‍ സി.പി.രാമരാജപ്രേമപ്രസാദ് എന്നിവരും സന്നിഹിതരായിരുന്നു.
ചരിത്ര പ്രസിദ്ധമായ ഏഴരപ്പൊന്നാന ദര്‍ശനം മാര്‍ച്ച് 5നാണ്. 7 ന് ആറാട്ടോടെ ഉത്സവം സമാപിക്കും. ഞായറാഴ്ചത്തെ ഉത്സവപരിപാടികള്‍ ചുവടെ.
10.00: സമ്പ്രദായ ഭജന - മഞ്ഞപ്ര മോഹന്‍ & പാര്‍ട്ടി, 12.30: സര്‍പ്പം പാട്ട്-പി.വിദ്യാധരന്‍ & പാര്‍ട്ടി, 1.00: ആദ്ധ്യാത്മിക പ്രഭാഷണം-സാവിത്രി എസ്.നായര്‍ പുന്നത്തുറ, 2.15:സംഗീതസദസ്-ബ്രഹ്മമംഗലം അനില്‍കുമാര്‍, 3.00: ഭജന്‍സ്- ഗായത്രി ഭജനമണ്ഡലി എറണാകുളം, 4.00: തിരുവാതിരകളി, 4.30:പാഠകം-ശ്രദ്ധാ വി നായര്‍ ഏറ്റുമാനൂര്‍, 5.30:നങ്ങ്യാര്‍കൂത്ത്-സൂര്യകാലടിമന ഉമാ ഭട്ടതിരിപ്പാട് ,6.30: ഡാന്‍സ്, 12.00: ശാസ്ത്രീയ നൃത്തം- കലാക്ഷേത്ര സ്കൂള്‍ ഓഫ് ഡാന്‍സ്, ബംഗളൂരു. രാത്രി 2.00:നൃത്തനാടകം- ലങ്കേശ്വരന്‍-കോട്ടയം ജയകൃഷ്ണ
27-02-2017 തിങ്കള്‍
രാവിലെ 5.00: പ്രഭാതകീര്‍ത്തനം,7.00: ശ്രീബലി, 10.00: ഓട്ടന്‍തുള്ളല്‍-വിവേക് പ്രസാദ് മണര്‍കാട്, 10.45: സംസ്കൃതനാടകം-ഗീതാപാരായണം, 11.30: സംഗീതസദസ്സ്, 1.00: ഉത്സവബലിദര്‍ശനം,1.00:ഭജന്‍സ്, 2.00: സംഗീതസദസ്സ് -അപര്‍ണ്ണ ബി, 3.00: ഭക്തിഗാനമേള,4.00: തിരുവാതിരകളി- യോഗക്ഷേംസഭ കൊട്ടാരക്കര, വൈകിട്ട് 5.00: കാഴ്ചശ്രീബലി-വേല,സേവ, 8.00: സംഗീതസദസ്സ്- ബാംഗ്ലൂര്‍ സുബ്ബലക്ഷ്മി കൃഷ്ണമൂര്‍ത്തി & പാര്‍ട്ടി, 10.30: ഡാന്‍സ് - മോക്ഷ സ്കൂള്‍ ഓഫ് ഡാന്‍സ്, 12.00: കോടിക്കീഴില്‍ വിളക്ക് , 2.30: കുറത്തിയാട്ടം- വെച്ചൂര്‍ രമാദേവി & പാര്‍ട്ടി.
28-02-2017 ചൊവ്വ
രാവിലെ 7.00: ശ്രീബലി, 10.00: ഓട്ടന്‍തുള്ളല്‍, 10.45: ഭക്തിഗാനസുധ, 11.30: സംഗീതസദസ്സ്, 12.15: വയലിന്‍ കച്ചേരി, ഉച്ചയ്ക്ക് 1.00: ഉത്സവബലി ദര്‍ശനം, സംഗീതസദസ്സ്, 2.00: ഭജന്‍സ്, 3.00: സംഗീതസദസ്സ്, 4.00: തിരുവാതിരകളി- ദേവിവിലാസം എന്‍.എസ്.എസ്.വനിതാസമാജം കൈപ്പുഴ, വൈകിട്ട് 5.00:കാഴ്ചശ്രീബലി-വേല,സേവ, 8.30:തിരവാതിരകളി, 9.00: വിളക്ക്, മേജര്‍ സെറ്റ് കഥകളി - (സന്താനഗോപാലം, പ്രഹ്ലാദചരിതം) കളി വിളക്ക് തെളിയി്ക്കുന്നത് ആര്‍.രാമചന്ദ്രന്‍ നായര്‍ (മുന്‍ ചീഫ് സെക്രട്ടറി ).
01-03-2017 ബുധന്‍
രാവിലെ 7.00: ശ്രീബലി, 10.00:ഓട്ടന്‍തുള്ളല്‍,10.45:സംഗീതസദസ്സ്, ഉച്ചയ്ക്ക് 1.00: ഉത്സവബലി ദര്‍ശനം, 1.30: അക്ഷരശ്ലോക സദസ്സ്, 2.00:സംഗീതസദസ്സ്, 4.15: തിരുവാതിരകളി, വൈകിട്ട് 5.00: കാഴ്ചശ്രീബലി-വേല,സേവ, 9.00:വിളക്ക്, 9.00: മേജര്‍ സെറ്റ് കഥകളി- (ലവണാസുരവധം, രാവണോത്ഭവം) കളി വിളക്ക് തെളിയിക്കുന്നത് അഡ്വ.കെ.സുരേഷ്കുറുപ്പ് (എം.എല്‍.എ),
02-03-2017 വ്യാഴം
രാവിലെ 7.00: ശ്രീബലി, 10.00:തുള്ളല്‍ത്രയം, 10.30:സംഗീതക്കച്ചേരി, 11.15: ഭക്തിഗാനസുധ, 12.00:സംഗീതസദസ്സ്, 12.45:വയലിന്‍സോളോ, ഉച്ചയ്ക്ക് 1.00: ഉത്സവബലി ദര്‍ശനം 1.30: സംഗീതക്കച്ചേരി, 3.45: തിരുവാതിരകളി, വൈകിട്ട് 5.00:കാഴ്ചശ്രീബലി-വേല,സേവ, 7.00: താലപ്പൊലി, 8.30:ഡാന്‍സ്, 9.00: വിളക്ക്, മേജര്‍ സെറ്റ് കഥകളി- (അയ്യപ്പചരിതം, കിരാതം) കളി വിളക്ക് തെളിയിക്കുന്നത് അഡ്വ.എം.പി.ഗോവിന്ദന്‍ നായര്‍(മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് )
03-03-2017 വെള്ളി
രാവിലെ 7.00: ശ്രീബലി,11.00:ഓട്ടന്‍തുള്ളല്‍, 12.00: കവിയരങ്ങ്, 12.45: സംഗീതസദസ്സ്, ഉച്ചയ്ക്ക് 1.00: ഉത്സവബലി ദര്‍ശനം, 1.30:സംഗീതസദസ്സ്, 3.45:മോഹിനിയാട്ടം, 4.00:തിരുവാതിരകളി, വൈകിട്ട് 5.00: കാഴ്ചശ്രീബലി-വേല, സേവ, 7.00: താലപ്പൊലി സമര്‍പ്പണം, 9.00: വിളക്ക്,സംഗീതസദസ്സ്-രവി കിരണ്‍ ബാംഗ്ലൂര്‍, 11.00:തുളസിക്കതിര്‍ സംഗീത നിശ- ജയകൃഷ്ണ, സമര്‍പ്പണം- ഗോകുലം ഗോപാലന്‍, ചെയര്‍മാന്‍, ഗോകുലം ഗ്രൂപ്പ്സ്, 1.30: നൃത്തനാടകം-മഹാരഥി സൈന്ധവന്‍-ദൃശ്യകല, തിരുവനന്തപുരം,
04-03-2017 ശനി
രാവിലെ 7.00:ശ്രീബലി, സ്പെഷ്യല്‍ പഞ്ചാരിമേളം - പേരൂര്‍ സുരേഷ് & പാര്‍ട്ടി,11.30:ശീതങ്കന്‍തുള്ളല്‍-കലാമണ്ഡലം പ്രഭാകരന്‍, ഉച്ചയ്ക്ക് 12.30:അക്ഷരശ്ലോകസദസ്സ് -അക്ഷരശ്ലോകസമിതി, ഏഴാച്ചേരി, 1.00: ഉത്സവബലി ദര്‍ശനം, 1.30:സംഗീതസദസ്സ്, 3.00:പുല്ലാങ്കുഴല്‍ കച്ചേരി, 4.00:തിരുവാതിരകളി, വൈകിട്ട് 5.00:കാഴ്ചശ്രീബലി-വേല,സേവ, മേജര്‍സെറ്റ് പഞ്ചവാദ്യം -ചോറ്റാനിക്കര സത്യന്‍ നാരായണമാരാര്‍ & പാര്‍ട്ടി, 6.30: താലപ്പൊലി സമര്‍പ്പണം, 9.00: വിളക്ക്, ഭക്തിഗാനമേള- വീരമണി രാജു & പാര്‍ട്ടി,11.00: കേരളനടനം - ഡോ.ഗായത്രി സുബ്രഹ്മണ്യം ബംഗളൂര്‍, 2.00:നൃത്തനാടകം-ശ്രീരുദ്രാഭൈരവി-രംഗകല ആലുവ.
05-03-2017 ഞായര്‍ (ഏഴരപ്പൊന്നാനദര്‍ശനം)
രാവിലെ 7.00:ശ്രീബലി, മേജര്‍സെറ്റ് പഞ്ചവാദ്യം -ക്ഷേത്രവാദ്യകുലപതി വൈക്കം ചന്ദ്രന്‍ മാരാര്‍ & പാര്‍ട്ടി, 11.00:മഹാപ്രസാദഊട്ട്, 12.00: തുള്ളല്‍ത്രയം-ദക്ഷിണാമൂര്‍ത്തി കലാക്ഷേത്രം, വൈക്കം, ഉച്ചയ്ക്ക് 1.00: ഉത്സവബലി ദര്‍ശനം, സംഗീതസദസ്സ്, 2.00: സംഗീതസദസ്സ്, 4.00:തിരവാതിരകളി, വൈകിട്ട് 5.00:കാഴ്ചശ്രീബലി-വേല,സേവ, 6.00:താലപ്പൊലി, 7.00:താലപ്പൊലിയും അയ്മ്പൊലിയും, 9.30: ക്ലാസിക്കല്‍ ഡാന്‍സ്- സിനിമാ താരം രചനാ നാരായണന്‍കുട്ടിയും സംഘവും, രാത്രി 12.00: ആസ്ഥാനമണ്ഡപത്തില്‍ ഏഴരപ്പൊന്നാനദര്‍ശനവും വലിയകാണിക്കയും, 2.00: വലിയ വിളക്ക്, 5.00: കരിമരുന്ന് കലാപ്രകടനം
06-03-2017 തിങ്കള്‍
രാവിലെ 7.00:ശ്രീബലി, മേജര്‍സെറ്റ് പഞ്ചാരിമേളം -മേളചക്രവര്‍ത്തി പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ & പാര്‍ട്ടി, 12.00: പറയന്‍തുള്ളല്‍-ശ്രീവത്സം പ്രഫുല്‍കുമാര്‍, ഉച്ചയ്ക്ക് 1.00: ഉത്സവബലി ദര്‍ശനം, 1.15: ചാക്യാര്‍കൂത്ത്- ഇടനാട് രാജന്‍നമ്പ്യാര്‍, 2.15:സംഗീതസദസ്സ്, 4.00: തിരവാതിരകളി, വൈകിട്ട് 5.00:കാഴ്ചശ്രീബലി-വേല,സേവ, നാദസ്വരം-നെന്മാറ ബ്രദേഴ്സ്, മേജര്‍സെറ്റ് പഞ്ചവാദ്യം-ക്ഷേത്രവാദ്യകുലപതി ചോറ്റാനിക്കര സുഭാഷ് നാരായണമാരാര്‍ & പാര്‍ട്ടി, സ്പെഷ്യല്‍ പഞ്ചാരിമേളം -മേളചക്രവര്‍ത്തി പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ & പാര്‍ട്ടി, 9.30: ഭക്തിഗാനമേള -ചലച്ചിത്ര പിന്നണി ഗായകന്‍ അനൂപ് ശങ്കര്‍ & രൂപാ രേവതി 12.00: പള്ളിനായാട്ട് -ദീപക്കാഴ്ച, 3.00: കരിമുരുന്ന് പ്രകടനം
07-03-2017 ചൊവ്വ (ആറാട്ട്)
രാവിലെ 6.00: പള്ളിക്കുറുപ്പ് ദര്‍ശനം, 7.30: ഭജന്‍സ്, 9.00: സംഗീതസദസ്സ്, 10.00: ശാസ്ത്രീയ സംഗീതം -അശ്വതി എസ്, 10.45: അക്ഷരശ്ലോകസദസ്സ് , 11.00: മഹാപ്രസാദ ഊട്ട്, 11.15: അഷ്ടപീലയം, 6.00:ഉച്ചയ്ക്ക് 12.00: ആറാട്ട് പുറപ്പാട്, 12.30: ഓട്ടന്‍തുള്ളല്‍- പാലാ കെ. ആര്‍ മണി, 1.30: സംഗീതസദസ്സ്, 2.30: ഭക്തിഗാനമേള- കലാദര്‍ശന്‍ ഓര്‍ക്കസ്ട്രാ, കോട്ടയം, 4.00: സംഗീതസദസ്സ്- പ്രൊഫ.വര്‍ക്കല സി.എസ്.ജയറാം, 5.30: നാദസ്വരക്കച്ചേരി, 9.30: ആറാട്ട് കച്ചേരി- റ്റി.എന്‍.എസ്.കൃഷ്ണാ, ചെന്നൈ,
രാത്രി 1.00: ആറാട്ട് എതിരേല്പ് (പേരൂര്‍ കവല ആറാട്ട് എതിരേല്പ് മണ്ഡപത്തില്‍), 2.00: ആറാട്ട് എഴുന്നള്ളിപ്പ് (ക്ഷേത്ര മൈതാനത്ത് ), 5.00: കരിമരുന്ന് കലാപ്രകടനം, 5.30: ആറാട്ട് വരവ്, കൊടിയിറക്ക്
ഉത്സവ ചടങ്ങുകളുടെ ആരംഭം മുളയിടീല്‍ പൂജയോടെ
ഈശ്വര ചൈതന്യം വര്‍ധിപ്പിക്കലാണ് ഉത്സവചടങ്ങുകളുടെ ലക്ഷ്യം. കൊടിമരത്തില്‍ കൊടി ഉയര്‍ത്തുന്നതോടെ ഉത്സവം ആരംഭിക്കയായി. കുണ്ഡലിനി ശക്തിയെ സഹസ്രാര പത്മത്തില്‍ എത്തിക്കുക എന്ന ചടങ്ങാണ് ധ്വജാരോഹണത്തിലൂടെ നടക്കുന്നത്. ഉത്സവത്തിനു രണ്ടു ദിവസം മുമ്പേ പ്രാസാദ-ബിംബ ശുദ്ധിക്രിയകള്‍ ആരംഭിക്കും.
മുളയിടീല്‍ പൂജയോടെയാണ് ഉത്സവ ചടങ്ങുകള്‍ ആരംഭിക്കുന്നത്. ധാന്യങ്ങള്‍ മുളപ്പിക്കുന്ന ചടങ്ങാണ് ഇത്. ഈശാനകോണിലാണ് ധാന്യങ്ങളുടെ മുളയിടീല്‍ പൂജ ചടങ്ങുകള്‍. അഷ്ടദിക്പാലകരില്‍ വടക്കുകിഴക്കേ ദിക്കിന്റെ അധിപനെ സാക്ഷിയാക്കിയാണ് ധാന്യങ്ങള്‍ വിതയ്ക്കുന്നത്. ഞവര, നെല്ല്, ഉഴുന്ന്, യവം, തിന, എള്ള്, അവര, തുവര, മുതിര, ചെറുപയര്‍, കടുക്, ചാമ, വന്‍പയര്‍ എന്നിവ ഒഴികെയുള്ള വിത്തുകള്‍ ഉപയോഗിക്കും. വിത്തുകള്‍ വിതയ്ക്കാന്‍ ഉപയോഗിക്കുന്ന മണ്‍ചട്ടികള്‍ക്കു (മുളം കുറ്റികള്‍) പാലിക എന്നാണ് പറയുന്നത്.
വിത്തുകള്‍ ഒന്നിച്ചോ വെവ്വേറെയോ പാകാം. ഒാരോന്നിനും പ്രത്യേക മന്ത്രങ്ങള്‍ ജപിച്ചു വേണം പാകാന്‍. നാലമ്പലത്തിനുള്ളില്‍ ഒരു ഭാഗം മറച്ച് ദര്‍ഭമാലകള്‍കൊണ്ട് അലങ്കരിക്കും. ഇവിടെ പത്മം ഇട്ട് പാലികകള്‍ വയ്ക്കും. തലേന്നു വെള്ളത്തിലിട്ടു കുതിര്‍ത്തശേഷം മന്ത്രശുദ്ധി വരുത്തി വിത്തുകള്‍ പാലില്‍ കഴുകിയാണ് വിതയ്ക്കുന്നത്. അഷ്ടഗന്ധവും മഞ്ഞള്‍പൊടിയും ചേര്‍ത്തവെള്ളം കൊണ്ടാണ് പാലികയിലെ മണ്ണ് നനയ്ക്കുന്നത്. മംഗളധൂപം, അകില്, കൊട്ടം, കുന്തിരിക്കം, മാഞ്ചി, ചന്ദനം, ഗുല്‍ഗുലു, ഇരുവേലി, രാമച്ചം എന്നിവയാണ് മഞ്ഞള്‍പൊടിയോടൊപ്പം ഉപയോഗിക്കുന്നത്.
പുറ്റുമണ്ണ്, പുഴമണ്ണ്, ചാണകപ്പൊടി എന്നിവ കലര്‍ത്തിയാണ് വിതയ്ക്കുള്ള മണ്ണ് പാകപ്പെടുത്തുന്നത്. വിത്തു വിതയ്ക്കുന്ന പാത്രത്തിലേക്കു വിഷ്ണുവിനെയും വിത്തിലേക്കു ചന്ദ്രനെയും ആവാഹിക്കും. വിളക്കു വെച്ച് ആഘോഷത്തോടെയാണ് വിത. ഇതിനു ശേഷമാണ് പൂജ. ഇല, വസ്ത്രം എന്നിവ കൊണ്ട് പാലിക മൂടി നാലുപുറത്തും ബലി തൂകും. ഉത്സവകാലത്ത് മൂന്നുനേരവും മുളപൂജയുണ്ട്. പള്ളിക്കുറിപ്പിനു മുളയിലേക്കു ആവാഹിച്ച ദേവചൈതന്യത്തെ ഉദ്വസിച്ച് തിരികെ ശ്രീബലി ബിബംത്തിലേക്കു മാറ്റും.
ഉത്സവനാളുകളിലും പഞ്ചപൂജയാണ് മുഖ്യമായും ഉണ്ടാവുക. ഉഷഃപൂജ, എതൃത്തപൂജ, പന്തീരടി പൂജ, ഉച്ചപൂജ, അത്താഴപൂജ. സൂര്യോദയത്തോടെ നടത്തുന്ന പൂജയാണ് ഉഷഃപൂജ. വെണ്ണ, നെയ്പായസം, ഉണക്കലരിച്ചോറ്, കദളിപ്പഴം എന്നിവയും ത്രിമധുരവും നേദിക്കും. മാധവിപിള്ളി പൂജ ഏറ്റുമാനൂരിലെ പ്രത്യേകതയാണ്. സൂര്യോദയസമയത്തെ പൂജയാണ് എതൃത്ത പൂജ എന്നറിയപ്പെടുന്നത്. അഞ്ചു പൂജകളും മൂന്നു ശ്രീബലിയുമാണ് മഹാക്ഷേത്രങ്ങളില്‍ ഉള്ളത്. അത് ഇവിടെയും ഉണ്ട്. ശീവേലിക്ക് ഒരു ബിംബമാണ് ഉപയോഗിക്കുക. അത് മൂസതുമാര്‍ എടുക്കും. രണ്ടാമത്തെ ബിംബം ഉത്സവബലി, ശ്രീഭൂതബലി, പള്ളിവേട്ട, ആറാട്ട് ഇവയ്ക്കു മാത്രമേ എഴുന്നെള്ളിക്കുകയുള്ളൂ.