22 February, 2017 01:35:02 PM


അസാധുവാക്കിയ 2.5 ലക്ഷത്തോളം നോട്ടുകള്‍ പാടത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

ഷൊര്‍ണൂര്‍: അസാധുവാക്കിയ ആയിരത്തിന്‍റെയും അഞ്ഞൂറിന്‍റെയും നോട്ടുകള്‍ നെല്‍പാടത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടത്തെി.  2.26 ലക്ഷം രൂപയുടെ നോട്ടുകളാണ് പാലക്കാട് ഗുരുവായൂര്‍ സംസ്ഥാന പാതയില്‍ കൂനത്തറയില്‍നിന്ന് കവളപ്പാറയിലേക്ക് പോകുന്ന റോഡരികിലെ നെല്‍പാടത്ത് കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ പത്തോടെ കൂനത്തറയിലാണ് സംഭവം.


പ്ലാസ്റ്റിക് കവര്‍ നായ്ക്കള്‍ കടിച്ചു കീറിയപ്പോഴാണ് ഇത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഷൊര്‍ണൂര്‍ പോലീസത്തെി നോട്ടുകള്‍ സ്റ്റേഷനിലക്ക് കൊണ്ടുപോയി. മിക്ക നോട്ടുകളും കീറിയ നിലയിലാണ്.

സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K