21 February, 2017 01:47:31 PM


വെള്ളിയാഴ്ച മുതല്‍ 3 ദിവസം ബാങ്ക് അവധി ; 28 മുതല്‍ ജീവനക്കാര്‍ സമരത്തില്‍




കൊച്ചി: നോട്ട് നിരോധനത്തിന് ശേഷം ബാങ്കിടപാടുകളും എടിഎമ്മിലെ പണലഭ്യതയുമൊക്കെ നേരയായി വരുന്നതേ ഉള്ളൂ. അതിനിടെ ബാങ്ക് ഇടപാടുകാര്‍ക്ക് അടുത്ത പണി വരുന്നു. ഈ മാസം ഇരുപത്തി നാലാം തീയ്യതി വെള്ളിയാഴ്ച മുതല്‍ തുടര്‍ച്ചയായ അവധി ദിവസങ്ങളാണ് വരുന്നത്. ഇരുപത്തിയെട്ടാം തിയ്യതി മുതല്‍ ബാങ്ക് ജീവനക്കാരുടെ സമരം പ്രഖ്യാപിച്ചിട്ടുണ്ട്.


ശിവരാത്രി പ്രമാണിച്ചാണ് വെളളിയാഴ്ച ബാങ്ക് അവധി. തുടര്‍ന്ന് വരുന്നത് നാലാം ശനിയാഴ്ചയും ഞായറുമാണ്. മാസാവസാനം ബാങ്ക് ഇടപാടുകള്‍ നടത്താനിരിക്കുന്നവര്‍ ബുദ്ധിമുട്ടുമെന്നുറപ്പാണ്. എന്നാല്‍ എടിഎമ്മുകളുടെ പ്രവര്‍ത്തനത്തെ ബാങ്ക് അവധി ബാധിക്കില്ലെന്നാണ് അധികൃതര്‍ പറയുന്നത്.


മാസാവസാനമുള്ള മൂന്ന് ദിവസത്തെ തുടര്‍ച്ചയായ അവധി ദിവസങ്ങള്‍ കഴിഞ്ഞ് തിങ്കളാഴ്ച ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. എന്നാല്‍ അതിന് ശേഷവും ബാങ്കുകള്‍ പൂര്‍ണ പ്രവര്‍ത്തന സജ്ജമാകാന്‍ സാധ്യത കുറവാണ്. കാരണം  സമരം പിന്‍വലിച്ചില്ലെങ്കില്‍ ചൊവ്വാഴ്ച മുതല്‍ ബാങ്കുകള്‍ അടഞ്ഞുകിടക്കും. അവധി ദിവസങ്ങള്‍ക്കും സമരത്തിനുമിടയില്‍ ഇടപാടുകാര്‍ക്ക് ലഭിക്കുക വെറും ഒരു ദിവസം മാത്രമായിരിക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K