18 January, 2016 04:32:15 PM


വാടകയ്ക്ക് വീടെടുത്ത് അനാശാസ്യം : സംഘത്തെ നാട്ടുകാര്‍ വീട് വളഞ്ഞ് പിടികൂടി

കൊല്ലം : വാടക വീടെടുത്ത് അനാശാസ്യ പ്രവര്‍ത്തനം നടത്തിയിരുന്ന സംഘം പിടിയില്‍. നാട്ടുകാര്‍ വീട് വളഞ്ഞാണ് സംഘത്തെ പിടിയിലാക്കിയത്. വര്‍ക്കല സ്വദേശിയായ യുവാവാണ് വീട് വാടകയ്ക്ക് എടുത്തത്. യുവാവിനെ കൂടാതെ മൂന്ന് സ്ത്രീകളും പിടിയിലായിട്ടുണ്ട്. 

വാഹനങ്ങള്‍ അസമയത്ത് വന്നു പോകുന്നതും അപരിചിതരായ സ്ത്രീകളെ സംശയകരമായ സാഹചര്യത്തില്‍ കാണുന്നതും പരിസരവാസികള്‍ നിരീക്ഷിച്ചിരുന്നു. സംഘത്തിന്‍റെ നീക്കങ്ങള്‍ നിരീക്ഷിച്ചിരുന്ന നാട്ടുകാര്‍ വീട് വളഞ്ഞ് പിടികൂടുകയായിരുന്നു. രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K