05 February, 2017 01:55:21 PM


റോട്ടര്‍ഡാം ചലച്ചിത്രോത്സവം: സനല്‍കുമാര്‍ ശശിധരന്റെ 'സെക്സി ദുര്‍ഗ' മികച്ച സിനിമ




റോട്ടര്‍ഡാം ചലച്ചിത്രോത്സവത്തില്‍ സനല്‍കുമാര്‍ ശശിധരന്‍റെ 'സെക്സി ദുര്‍ഗ' മികച്ച സിനിമയായി തെരഞ്ഞെടുക്കപ്പെട്ടു. ലോകത്തെ പ്രമുഖ ചലച്ചിത്രമേളകളിലൊന്നായ നെതര്‍ലാന്‍ഡ്സിലെ റോട്ടര്‍ഡാം ചലച്ചിത്രോത്സവത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ ചിത്രത്തിന് ഈ പുരസ്കാരം ലഭിക്കുന്നതെന്നത് നേട്ടത്തിന്റെ തിളക്കം വര്‍ധിപ്പിക്കുന്നു. ഇനിയും തീയേറ്ററുകളിലെത്താത്ത ചിത്രത്തെക്കുറിച്ച്‌ ഇന്ത്യന്‍ സിനിമയില്‍നിന്ന് പ്രോത്സാഹജനകമായ ആദ്യഅഭിപ്രായം പറഞ്ഞത് പ്രമുഖ ബോളിവുഡ് സംവിധായകന്‍ അനുരാഗ് കാശ്യപ് ആയിരുന്നു. മകച്ചൊരു ത്രില്ലറാണ് 'സെക്സി ദുര്‍ഗ'യെന്ന് ചിത്രം റോട്ടര്‍ഡാം മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ത്തന്നെ അനുരാഗ് ട്വീറ്റ് ചെയ്തിരുന്നു. ഇപ്പോള്‍, മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ചിത്രത്തക്കുറിച്ച്‌ വീണ്ടും അഭിപ്രായം പറഞ്ഞിരിക്കുകയാണ് അദ്ദേഹം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K