30 January, 2017 06:30:37 PM


പരപ്പനങ്ങാടിയില്‍ റെയില്‍വെ അടിപ്പാത നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞു 2 പേര്‍ മരിച്ചു



മലപ്പുറം: പരപ്പനങ്ങാടി ചിറമംഗലം പുത്തന്‍പീടികയില്‍ റെയില്‍വെ അടിപ്പാത നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞു വീണു രണ്ടുപേര്‍ മരിച്ചു. എടച്ചിറ സ്വദേശി സുകുമാരന്‍ (60), കല്ലമ്പാറ സ്വദേശി സുബ്രഹ്മണ്യന്‍ (26) എന്നിവരാണ് മരിച്ചത്. രണ്ടു പേരും തൊഴിലാളികളാണ്. അടിപ്പാത നിര്‍മ്മാണത്തിന്റെ ഭാഗമായി കോണ്‍ക്രീറ്റ് സ്ലാബുകള്‍ സ്ഥാപിക്കുന്നതിനിടയിലാണ് അപകടം. കൂടെയുണ്ടായിരുന്ന ഒരാള്‍ക്ക് സാരമല്ലാത്ത പരിക്കുണ്ട്. രാത്രി എട്ടേ മുക്കാലോടെയാണ് സംഭവം. രാത്രി സമയങ്ങളിലാണ് ഇവിടെ പണിനടക്കാറുള്ളത്. അടിപ്പാതയുടെ ഒരു ഭാഗത്തിന്റെ പണി കഴിഞ്ഞിട്ടുണ്ട്. രണ്ടാം ഭാഗത്തിന്റെ പണി നടക്കുന്നതിനിടയിലാണ് അപകടം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K