28 January, 2017 08:15:10 PM


ദേശീയ നീന്തല്‍ താരം മുംബൈയിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍




മുംബൈ (28/1/17): ദേശീയ നീന്തല്‍ താരം താനിക ധാരയെ(23) മുംബൈയിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ദേശീയ ചാംപ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടിയ നീന്തല്‍ താരമാണു താനിക ധാര. വെസ്റ്റേണ്‍ റയില്‍വേയില്‍ ജൂനിയര്‍ ക്ലര്‍ക്കായി ജോലി ചെയ്യുകയായിരുന്നു താനിക. 2015ല്‍ തിരുവനന്തപുരത്തു നടന്ന ദേശീയ ഗെയിംസില്‍ വെങ്കല മെഡലും നേടിയിരുന്നു. വീട്ടിലെത്തിയ സുഹൃത്താണു താനികയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചു. പൊലീസ് അസ്വഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊല്‍ക്കത്തയിലാണു താനികയുടെ മാതാപിതാക്കള്‍.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K