28 January, 2017 03:08:53 PM


എ.ടി.എമ്മിൽ നിന്ന്​ ഒറ്റത്തവണ 24000 പിൻവലിക്കാം: തീരുമാനം രണ്ടാഴ്​ചക്കുള്ളിൽ



ദില്ലി:  എ.ടി.എമ്മിൽ നിന്ന്​ ഒറ്റത്തവണ പിൻവലിക്കാവുന്ന തുക വർധിപ്പിക്കുന്നു. ആഴ്​ചയിൽ പിൻവലിക്കാവുന്ന 24000 രൂപ ഇനി ഒറ്റത്തവണയായി എ.ടി.എം വഴി പിൻവലിക്കാൻ അനുവാദം നൽകുന്നതിന്​ കേന്ദ്ര സർക്കാർ തീരുമാനിച്ചു. തീരുമാനം രണ്ടാഴ്​ചക്കുള്ളിൽ  റിസർവ്​ ബാങ്ക്​ നടപ്പിലാക്കും. 


എന്നാൽ ആഴ്​ചയിൽ പിൻവലിക്കാവുന്ന തുകയുടെ പരിധി വർധിപ്പിച്ചിട്ടില്ല. ആഴ്​ചയിൽ 24000 രൂപ എന്നത്​ നിലനിർത്തി. ​ഒരു ദിവസം 10000 രൂപയാണ്​ നിലവിൽ പിൻവലിക്കാൻ സാധിക്കുന്നത്​.

രാജ്യത്തെ 2.2 ലക്ഷം എ.ടി.എമ്മുകളിലായി ഏകദേശം 12000 കോടി രൂപയാണ്​ നിറക്കുന്നത്​. നവംബർ എട്ടിന്​ മുമ്പ്​ ഇത്​ 13000കോടി രൂപയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K