26 January, 2017 10:49:41 PM


ദുബായിയില്‍ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശികളായ 2 പേര്‍ മരിച്ചു

മലപ്പുറം (26/1/17) : ദുബായിലെ മര്‍മൂം അല്‍ ലിസൈലിയില്‍ ബുധനാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു. മലപ്പുറം വളവന്നൂര്‍ സ്വദേശി അബ്ദുല്‍ മജീദ്(41), വളാഞ്ചേരി സ്വദേശി ഷംസുദ്ദീന്‍ (42) എന്നിവരാണ് മരിച്ചത്. അമിത വേഗത്തിലെത്തിയ വാഹനം, നടന്നു പോവുകയായിരുന്ന ഇരുവരെയും ഇടിച്ചുവീഴ്ത്തുകയായിരുന്നുവെന്നാണ് വിവരങ്ങള്‍. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ ഇരുവരും സംഭവ സ്ഥലവച്ചുതന്നെ മരണമടഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K