22 January, 2017 12:22:13 PM


സുസ്മിത സെന്‍ വീണ്ടും വിശ്വസുന്ദരി മല്‍സരവേദിയില്‍




മുംബൈ: ഇന്ത്യയുടെ ആദ്യ വിശ്വസുന്ദരി സുസ്മിതാ സെന്‍ വീണ്ടും വിശ്വസുന്ദരി മല്‍സരവേദിയിലേക്ക്. ഫിലിപ്പൈന്‍സിലെ മനിലയില്‍ നടക്കുന്ന മല്‍സരത്തില്‍, ഇക്കുറി വിധികര്‍ത്താവിന്‍റെ വേഷത്തിലാണ് സുസ്മിത. മല്‍സരത്തിന്‍റെ വിധികര്‍ത്താവായ കാര്യം ഇന്‍സ്റ്റഗ്രാമിലൂടെയാണ് ആരാധകരുമായി പങ്കു വച്ചത്.


23 വര്‍ഷങ്ങള്‍ക്കു മുമ്പ് മനിലയില്‍ നടന്ന മല്‍സരത്തിലാണ് സുസ്മിത കിരീടം ചൂടിയത്. അറുപത്തഞ്ചാമത്തെ വിശ്വസുന്ദരി മല്‍സരമാണ് ഇത്തവണത്തേത്. ജനുവരി 30 നാണ് മല്‍സരം. റോഷ്മിത ഹരിമൂര്‍ത്തിയാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K