15 January, 2017 06:19:23 PM


899 രൂപക്ക്​ വിമാനത്തിൽ പറക്കാം ; ബുക്കിംഗ് നാളെ മുതല്‍


മുംബൈ: ബജറ്റ്​ എയർലൈൻസ്​ സർവീസായ എയർ എഷ്യ 899 രൂപക്ക്​ വിമാന ടിക്കുറ്റുകൾ ​ലഭ്യമാക്കുന്നു. ജനുവരി 16 മുതൽ ജനുവരി 22 വരെയുള്ള കാലയളവിൽ ഇൗ ഒാഫർ പ്രകാരം ടിക്കറ്റുകൾ ബുക്ക്​ ചെയ്യാവുന്നതാണ്​.  2017 മെയ്​ 1 മുതൽ 2018 ഫെബ്രുവരി 6 വരെയാണ്​ യാത്ര സമയം.

തെരഞ്ഞെടുത്ത റൂട്ടുകളിലാണ്​ പുതിയ ഒാഫർ ലഭ്യമാവുക. ബംഗ്​ളൂരു, ചണ്​ഡിഗഢ്​, ഗോവ, ഗുഹാവത്തി, ഹൈദരബാദ്​, ഇംഫാൽ, ജയ്​പൂർ, കൊച്ചി, ന്യൂഡൽഹി, പൂനെ, വിസാഗ്​ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളിൽ പുതിയ ഒാഫർ ലഭ്യമാവും. ഇന്ത്യൻ വ്യോമയാന മേഖലയിൽ കടുത്ത മൽസരമാണ്​ ഇപ്പോൾ നിലനിൽക്കുന്നത്​. ബജറ്റ്​ എയർലൈനുകളാണ്​ പ്രധാനമായും മൽസര രംഗത്തുള്ളത്​. ഇതിന്‍റെ ഭാഗമായി തന്നെയാണ്​ എയർ എഷ്യയും ഇപ്പോൾ നിരക്കിളവുമായി രംഗത്തെത്തിയിട്ടുള്ളത്​.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K