13 January, 2017 03:01:17 PM


ബാങ്കില്‍നിന്ന് പണം പിന്‍വലിക്കുന്നതിനും നികുതി ഈടാക്കാന്‍ സര്‍ക്കാര്‍ ആലോചനയില്‍



ദില്ലി: ബാങ്കില്‍നിന്ന് പണം പിന്‍വലിക്കുന്നതിനും നികുതി ചുമത്താനുള്ള സര്‍ക്കാര്‍ ആലോചിക്കുന്നു.  ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം നികുതി വരുമാനം വര്‍ധിപ്പിക്കുന്നതുകൂടി ലക്ഷ്യമിട്ടാണ് നികുതി ചുമത്തുന്നതിനെക്കുറിച്ച്‌ സര്‍ക്കാര്‍ ആലോചിക്കുന്നത്.


നോട്ട് നിരോധനവും അതിന്റെ ബുദ്ധിമുട്ടുകളും അനുഭവിക്കുന്ന ജനങ്ങള്‍ക്കുമേല്‍ പുതിയ നികുതി കൂടി ഏര്‍പ്പെടുത്തുന്നത് വന്‍ ജനരോഷത്തിന് ഇടയാക്കുമെന്നതില്‍ സംശയമില്ല. ഇപ്പോള്‍ എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കുന്നതിനും ചാര്‍ജ് ഈടാക്കുന്നതില്‍ പ്രതിഷേധം വ്യാപകമാണ്. കൂടുതല്‍ ജനദ്രോഹ നടപടികളുമായി മുന്നോട്ട് പോകുന്നത് ബിജെപിക്ക് തിരിച്ചടിയാകും


കാഷ് ടാക്സ് എന്നപേരിലുള്ള നികുതി നിര്‍ദേശത്തിന്റെ ഗുണങ്ങളും ദോഷങ്ങളും സര്‍ക്കാര്‍ പഠിച്ചുവരികയാണ്. ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാനിരിക്കുന്ന ബജറ്റില്‍ ഇതുസംബന്ധിച്ച്‌ പ്രഖ്യാപനം വന്നേക്കാം. നിര്‍ദേശം പ്രാബല്യത്തിലായാല്‍ ബാങ്ക് അക്കൗണ്ടുകളില്‍നിന്ന് നിശ്ചിത തുകയ്ക്ക് മുകളില്‍ പിന്‍വലിക്കുന്നതിന് നികുതി നല്‍കേണ്ടിവരും. ബാങ്കുകളിലെ പണം പിന്‍വലിക്കുന്നതിന് നികുതി ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച്‌ നേരത്തെ യുപിഎ സര്‍ക്കാര്‍ ആലോചിച്ചിരുന്നെങ്കിലും പിന്നീട് വേണ്ടെന്നുവെയ്ക്കുകയായിരുന്നു.






Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K