12 January, 2017 12:23:20 PM


മധ്യപ്ര​ദേശിലെ എ.ടി.എമ്മിൽ നിന്ന്​ ഒരു വശം മാത്രം പ്രിൻറ്​ ചെയ്​ത 500 രൂപ നോട്ടുകള്‍



ഇൻഡോർ: മധ്യപ്ര​ദേശിലെ ഖരഖോണിലെ ജില്ലയിലെ എ.ടി.എമ്മിൽ നിന്ന്​ ഒരു വശം മാത്രം പ്രിൻറ്​ ചെയ്​ത 500 രൂപ നോട്ടുകള്‍ ലഭിച്ചു​. ഗാന്ധിയുടെ ചിത്രമില്ലാത്ത 2,000 രൂപ നോട്ടുകൾക്ക്​ പിന്നാലെയാണ് ഒരു വശം മാത്രം പ്രിൻറ്​ ചെയ്​ത 500 രൂപ നോട്ടുകളും എ.ടി.എമ്മിൽ നിന്ന്​ ലഭിക്കുന്നത്.   


ഖാർഖോൺ ജില്ലയിലെ ഹേമന്ത്​ സോണിക്കാണ്​ ഒരു വശം മാത്രം പ്രിൻറ്​ ചെയ്​ത്​ ​500 രൂപ ​നോട്ടുകൾ കിട്ടിയത്​. എസ്​.ബി.​എെയുടെ എ.ടി.എമ്മിൽ നിന്ന്​ 1500 രൂപയാണ്​ സോണി പിൻവലിച്ചത്​. ഇതിൽ രണ്ട്​ 500 രൂപ നോട്ടുകളിൽ ഒരു വശത്ത്​ മാത്രമേ പ്രിൻറ്​ ചെയ്​തിരുന്നുള്ളു. ഉടൻ തന്നെ ബാങ്ക്​ അധികൃതരെ വിവരമറിയിച്ചതായി സോണി മാധ്യമ പ്രവർത്തകരോട്​ പറഞ്ഞു.


ഖരഖോൺ ജില്ലയിൽ തന്നെ ഇത്തരത്തിൽ 4500 രൂപ എ.ടി.എമ്മിൽ നിന്ന്​ പിൻവലിച്ച വ്യക്​തിക്കും ഒരു വശം മാത്രം പ്രിൻറ്​ ചെയ്​ത 500 രൂപ നോട്ടുകൾ കിട്ടിയിട്ടുണ്ടെന്നും സോണി പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K