15 January, 2016 12:26:03 PM


ഒമ്പതുകാരി​യെ​​​ ​​​മൊബൈലിൽ അ​​​ശ്ലീ​​​ല​​​ ​​​ചി​​​ത്രം കാ​​​ട്ടി​​​ ​​​പീ​​​ഡ​​​ന​​​ശ്ര​​​മം​​​: ഓട്ടോക്കാരൻ പിടിയിൽ

     ചാത്തന്നൂർ​:​ ​നാലാം ക്ലാ​സു​കാ​രി​യെ​ ​മൊ​ബൈ​ലിൽ​ ​അ​ശ്ലീ​ല​ ​ചി​ത്ര​ങ്ങൾ​ ​കാ​ട്ടി ​പീ​ഡി​പ്പി​ക്കാൻ​ ​ശ്ര​മി​ച്ച​ ​ഓ​ട്ടോ​ ​ഡ്രൈ​വറെ കൊട്ടിയം​ പൊലീസ് അറസ്റ്റ് ചെയ്തു. കൊട്ടിയം ജംഗ്ഷനിലെ​ ഓ​ട്ടോ​ ​ഡ്രൈ​വറും വിമുക്തഭടനുമായ പ്രദീപിനെ (60​) ​ആണ് കൊട്ടിയം സി. ഐ ജോഷ്വയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. 
     കു​ട്ടി​യെ​ ​ദി​വ​സ​വും​ ​ഓ​ട്ടോ​റി​ക്ഷ​യിൽ​ ​സ്‌​കൂ​ളിൽ​ ​കൊ​ണ്ടു​വി​ടു​ന്ന​ത് പ്രദീപായിരുന്നു.​ ​മറ്റ് കുട്ടികളെ ഇറക്കിവിട്ടശേഷം ഒൻപതുകാരിയെ മൊബൈലിൽ അശ്ളീല ദൃശ്യങ്ങൾ കാണിക്കുകയായിരുന്നു പതിവ്. പിന്നീട് ദേഹോപദ്രവത്തിലേക്കുകൂടി എത്തിയതോടെ കുട്ടി എതിർത്തു. ഇയാൾ പതിവ് തുടർന്നതോടെ കുട്ടി ഓട്ടോയിൽ പോകാൻ വൈമനസ്യം കാണിച്ചു. കു​ട്ടി​യു​ടെ​ ​ പെരുമാറ്റത്തിൽ മാറ്റം കണ്ടതോടെയാണ് ര​ക്ഷാ​കർ​ത്താ​ക്കൾ​ ​ വിവരം ആരാഞ്ഞത്.
     ഓട്ടോക്കാരന്റെ മോശമായ പെരുമാറ്റം വ്യക്തമായതോടെ രക്ഷിതാക്കൾ കൊ​ല്ലം​ ​ചൈ​ൽ​ഡ് ​വെൽ​ഫെ​യർ​ ​ക​മ്മി​റ്റി​യ്ക്ക് ​പ​രാ​തി​ ​നൽ​കി.​ ​ പ​രാ​തി​ ​ല​ഭി​ച്ച​തി​നെ​ത്തു​ടർ​ന്ന് കൊ​ട്ടി​യം​ ​പൊ​ലീ​സി​ന് ​ചൈ​ൽ​ഡ് ​വെൽ​ഫെ​യർ​ ​ക​മ്മി​റ്റി​ ​ചെ​യർ​മാൻ​ ​സി.​ജെ​ ​ആ​ന്റ​ണി പ​രാ​തി​ ​കൈ​മാ​റി.​ ​വിവരം അറിഞ്ഞ് ഒ​ളി​വി​ൽ പോയെങ്കിലും പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. പ്രതിയെ ചോദ്യം ചെയ്തു വരികയാണ്.​​ ​


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K