15 December, 2016 10:22:30 AM


മറ്റ്​ കമ്പനികളുടെ ഉൽപന്നങ്ങൾ സ്വന്തം ലേബലിൽ : പതഞ്​ജലിക്ക്​ 11 ലക്ഷം രൂപ പിഴ



ഹരിദ്വാർ: ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങൾ പ്രദർശിപ്പിച്ചതിന് യോഗ ഗുരു രാംദേവിന്‍റെ പതഞ്​ജലി ആയുർവേദ ഗ്രൂപ്പിന്​ 11 ലക്ഷം രൂപ പിഴ. ഹരിദ്വാർ അഡീഷണൽ ഡിസ്​ട്രിക്​ട്​​ മജിസ്​ട്രേറ്റ്​ ലളിത്​ നരേൻ മിസ്രയാണ്​​ പിഴ വിധിച്ചത്​. ​


മറ്റ്​ കമ്പനികൾ നിർമ്മിച്ച ഉൽപന്നങ്ങൾ സ്വന്തം ലേബലിൽ വിറ്റതും അതിന്‍റെ പരസ്യം നൽകിയതുമാണ്​ പിഴ ശിക്ഷക്ക്​ കാരണമായത്​. ഭക്ഷ്യ സുരക്ഷ നിയമത്തിലെ 52, 53 വകുപ്പുകളും പാക്കേജിംഗ്​ ആൻഡ്​ ലേബലിംഗ്​ ആക്​ടി​ലെ വകുപ്പുകൾ പ്രകാരവുമാണ്​ പിഴ ശിക്ഷ വിധിച്ചിരിക്കുന്നത്​. ഒരു മാസത്തിനകം ​പിഴയടക്കാൻ പതഞ്​ജലി ഗ്രൂപ്പിനോട്​ കോടതി നിർദേശിച്ചു​.



ഉൽപന്നങ്ങളുടെ ഗുണനിലവാരവുമായി ബന്ധപ്പെട്ട്​ പതഞ്​ജലിക്കെതിരെ മറ്റൊരു കേസും നിലവിലുണ്ട്​. 2012ലാണ്​ ആ കേസ്​ രജിസ്​റ്റർ ചെയ്​തത്​. കേസിന്‍റെ വാദം ഇപ്പോഴും കോടതിയിൽ നടന്നുകൊണ്ടിരിക്കുകയാണ്​. കമ്പനിയുടെ വരുമാനം 5000 കോടിയിൽ നിന്ന്​ 10000 കോടിയിലേക്ക്​ വർധിപ്പിക്കാനുള്ള കമ്പനിയുടെ ശ്രമത്തിനിടെയാണ്​ കോടതിയിൽ നിന്ന്​ പ്രതികൂല വിധിയുണ്ടായിരിക്കുന്നത്​. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K