15 January, 2016 11:43:11 AM


മൂന്നംഗ കുടുംബത്തിന്‍റെ ആത്മഹത്യ : ഒരാള്‍ അറസ്റ്റില്‍

തൃശൂര്‍: തൃശൂര്‍ വരാക്കരയില്‍ മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ സഹപാഠി അത്താണി സദേശി അനന്തുവാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ ഇയാള്‍ ദുരുപയോഗം ചെയ്തതില്‍ മനാംനൊന്താണ് കുടുംബം ആത്മഹത്യ ചെയ്തതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.



വരാക്കര തൂപ്രത്ത് വീട്ടില്‍ ബാബു, ഭാര്യ സവിത, മകള്‍ ശില്‍പ എന്നിവരാണ് ആത്മഹത്യ ചെയ്തത്. ശില്‍പയുമായി വിവാഹം നിശ്ചയിച്ചിരുന്ന ഇരിങ്ങാലക്കുട സ്വദേശിയായ യുവാവിന്‍റെ  മൊബൈല്‍ ഫോണിലേക്ക് അനന്തു ഏതാനും ചിത്രങ്ങള്‍ അയച്ചുനല്‍കിയിരുന്നു. ശില്‍പയുമായി താന്‍ പ്രണയത്തിലാണെന്നും ഇയാള്‍ സന്ദേശമയച്ചു. ഇതോടെ വിവാഹം മുടങ്ങി. ഇതില്‍ മനംനൊന്തായിരുന്നു കൂട്ട ആത്മഹത്യ.

കോളജ് പഠനകാലത്ത് എടുത്ത ഗ്രൂപ്പ് ഫോട്ടോയില്‍ കൃത്രിമമായി ചിത്രീകരിച്ച ഫോട്ടോയാണ് അനന്തു പ്രണയചിത്രമെന്ന് കാണിച്ച് യുവാവിന് അയച്ചുനല്‍കിയത്. ഇക്കാര്യം വ്യക്തമായതോടെ പോലീസ് അനന്തുവിനെതിരെ കേസെടുത്തു. 





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K