09 December, 2016 05:36:44 PM


ആക്​സിസ്​ ബാങ്കിൽ റെയ്​ഡ്​: 44 വ്യാജ അക്കൗണ്ടുകളിൽ 100 കോടി രൂപ കണ്ടെത്തി


ദില്ലി: ആക്​സിസ്​ ബാങ്കി​െൻറ ദില്ലിയിലെ ചാന്ദ്​നി ചൗക്ക്​ ബ്രാഞ്ചിൽ ആദായനികുതി വകുപ്പ്​ ഉദ്യേഗസ്​ഥർ നടത്തിയ മിന്നൽ പരിശോധനയിൽ 44 വ്യാജ അക്കൗണ്ടുകളിലായി 100 കോടി രൂപ കണ്ടെത്തി. മതിയായ രേഖകളില്ലാതെയാണ്​ ഇത്രയും പണം ബാങ്കിൽ നിക്ഷേപിച്ചിരുന്നത്​. നോട്ട്​ പിൻവലിക്കലി​െൻറ പശ്​ചാത്തലത്തിൽ ഏകദേശം 450 കോടിയിൽപരം രൂപ ഇത്തരം അക്കൗണ്ടുകളിൽ നി​േക്ഷപിക്കപ്പെട്ടതായാണ്​ വിവരം.

തിങ്കളാഴ്​ച​ ആക്​സിസ്​ ബാങ്കി​െൻറ കശ്​മീരി ഗേറ്റ്​ ശാഖയിലെ കള്ളപണ നിക്ഷേപവുമായി ബന്ധപ്പെട്ട്​  മാനേജർമാരായ ഷോബിത്ത്​ സിൻഹ, വിനീത്​ ഗുപ്​ത എന്നിവരെ എൻഫോഴ്​സ്​മെൻറ്​ ഡയറക്​ടറേറ്റ്​ അറസ്​റ്റ്​ ചെയ്​തിരുന്നു​.  കളളപ്പണം വെളുപ്പിക്കുന്നത്​ തടയുന്നതിനായുള്ള നിയമപ്രകാരമാണ്​ ഇവർക്കെതിരെ കേസെടുത്തിരുന്നത്​​. ഇവരിൽ നിന്ന്​ മൂന്ന്​ കിലോ സ്വർണ്ണവും എൻഫോഴ്​സ്​മെൻറ്​ ഡയറക്​ടറേറ്റ്​ പിടിച്ചെടുത്ത​ിരുന്നു. ഇതി​െൻറ തുടർച്ചയാണ്​ ഇന്ന്​ നടത്തിയ റെയ്​ഡ്​ എന്നാണ്​ അറിയാൻ കഴിയുന്നത്​.

ഡൽഹി​ പോലീസാണ്​ ഇതുമായി ബന്ധപ്പെട്ടുള്ള കണ്ടെത്തൽ ആദ്യം നടത്തിയത്​​. 3.7 കോടി മൂല്യമുള്ള പഴയ നോട്ടുകളുമായി രണ്ട്​ പേരെ ആക്​സിസ്​ ബാങ്കിന്​ മുമ്പിൽ ക​ണ്ടതാണ്​ ബാങ്കിൽ പരിശോധന നടത്താൻ എൻഫോഴ്​സ്​മെൻറിന്​ പ്രചോദനമായത്​.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K