07 December, 2016 08:27:22 AM


ജിയോയെ വെല്ലാന്‍ പുതിയ പദ്ധതിയുമായി ബിഎസ്എന്‍എല്‍ വരുന്നു



ദില്ലി: ജിയോയെ വെല്ലാനൊരുങ്ങി ബിഎസ്എന്‍എല്‍. 149 രൂപയുടെ അണ്‍ലിമിറ്റഡ് കോള്‍ പ്ലാനുമായാണ് ബിഎസ്എന്‍എല്‍ എത്തുന്നത്. ജനുവരി ഒന്നുമുതല്‍ പ്ലാന്‍ നിലവില്‍ വരുമെന്നാണ് സൂചന. 149 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്താല്‍ ഏത് നെറ്റ് വര്‍ക്കിലേക്കും പരിധികളില്ലാതെ വിളിക്കാന്‍ കഴിയുന്നതാണ് ഓഫര്‍. 300എംബി ഡേറ്റയും ഈ പ്ലാനിനൊപ്പം ലഭിയ്ക്കും.


സെപ്റ്റംബര്‍ ആദ്യ വാരമാണ് രാജ്യത്തെ മൊബൈല്‍ സേവനദാതാക്കള്‍ക്ക് കനത്ത വെല്ലുവിളിയുയര്‍ത്തി റിലയന്‍സ് ജിയോ ലോഞ്ച് ചെയ്തത്. നേരത്തെ എയര്‍ടെല്ലും, ഐഡിയയും, വോഡഫോണും അടക്കമുള്ള സേവനദാതാക്കള്‍ ജിയോയുമായി മത്സരിക്കാന്‍ പുതിയ ഓഫറുകളുമായി രംഗത്തെത്തിയിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.6K