04 December, 2016 05:30:45 PM


പുതിയ 20, 50 രൂപ നോട്ടുകള്‍ ഉടൻ; പഴയ നോട്ടുകള്‍ പിന്‍വലിക്കില്ല




മുംബൈ: 2005 ലെ മഹാത്​മാഗാന്ധി സീരിസിലുള്ള ​നോട്ടുകളിൽ നേരിയ മാറ്റങ്ങളോടെ പുതിയ 20, 50 രൂപ നോട്ടുകള്‍ ഉടൻ പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക്.  അതേസമയം പഴയ 20, 50 രൂപ നോട്ടുകള്‍ പിന്‍വലിക്കില്ലെന്നും അവ തുടർന്നും ഉപയോഗിക്കാമെന്നും ആര്‍.ബി.ഐ അറിയിച്ചു.

 
20 രൂപയുടെ പുതിയ നോട്ടിലെ നമ്പർ പാനലുകളിൽ 'L' എന്ന അക്ഷരം പതിപ്പിക്കുന്നതാണ്​ മാറ്റം. അച്ചടിച്ച വർഷം 2016 ആയിരിക്കുമെന്നും ആർബി​ഐ വ്യക്തമാക്കി.  പുതിയ ​നോട്ടുകളുടെ ഡിസൈനും  സുരക്ഷാ സവിശേഷതകളും പഴയ നോട്ടുകളുടേതിനു സമാനമായിരിക്കുമെന്നും ആർ.ബി.​ഐ അറിയിച്ചു.


500,1000 രൂപ നോട്ടുകൾ അസാധുവാക്കിയതുമായി ബന്ധപ്പെട്ട പ്രതിസന്ധി രാജ്യത്ത് തുടരുന്നതിനിടെയാണ്​ പുതിയ 20,50 രൂപ നോട്ടുകൾ പുറത്തിറക്കുന്നത്​. 500, 1000 രൂപ നോട്ടുകൾ അസാധുവാക്കിയ ശേഷം 2000,500  രൂപയുടെ പുതിയ നോട്ടുകൾ ഇറക്കിയിരുന്നു


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K