14 January, 2016 03:05:44 PM


തോട്ടം മേഖലയിലെ പെണ്‍കുട്ടികളുടെ തിരോധാനം തുടര്‍ക്കഥയാവുന്നു

തൊടുപുഴ : ഇടുക്കി ജില്ലയിലെ തോട്ടം മേഖലയിലെ 15 നും 25 നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളുടെ തിരോധാനം തുടര്‍ക്കഥയാവുന്നു. ഒരു ദിവസം മാത്രം ജില്ലയിലെ നാല് സ്റ്റേഷനുകളിലായി നാല് പെണ്‍കുട്ടികളെ കാണാതായി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

മൂന്നാറിലും വണ്ടിപ്പെരിയാറിലും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയാണ് കാണാതായിരിക്കുന്നത്. ഒരു മാസത്തിനുള്ളില്‍ 20 ഓളം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. Share this News Now:
  • Google+
Like(s): 395